ഇയര്‍ഫോണ്‍ വില്ലനായി; വൈദ്യുതിവകുപ്പ് ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു

November 23, 2021
209
Views

കാഞ്ഞങ്ങാട് ; വൈദ്യുതി വകുപ്പ് ജീവനക്കാരന് തീവണ്ടിതട്ടി മരിച്ചു. പെരിയകായക്കുളം ശരണ്കുമാര് (26) ആണ് മരിച്ചത്. തിങ്കാളാഴ്ച രാവിലെ 11.45 ഓടെയായിരുന്നു അപകടം. കഴിഞ്ഞ മൂന്ന് വര്‍ഷമായി കെഎസ്‌ഇബി ചിത്താരി സെക്ഷനിലെ താല്‍ക്കാലിക മീറ്റര്‍ റീഡിങ് ജീവനക്കാരനാണ്.

ചോറ്റുകുണ്ട് ഭാഗങ്ങളിലെ വിടുകളില്‍ റീഡിങ് എടുക്കാനായി റെയില്‍ പാളത്തിന് സമീപം ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം നടന്നു പോകുകയായിരുന്ന ശരണ്കുമാറിനെ മംഗാലപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ചെവിയില്‍ ഇയര്‍ഫോണ്‍ വെച്ചതിനാല്‍ തീവണ്ടി വരുന്ന ശബ്ദം യുവാവ് കേട്ടിരുന്നില്ല. റെയില്‍ പാളത്തിലൂടെ ശരണ്കുമാര് നടക്കുന്ന കണ്ട സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ ശബ്ദമുണ്ടാക്കിയെങ്കിലും യുവാവ് കേട്ടില്ല.

ബേക്കല്‍ എസ് ഐ ബാബുവിന്റെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിലേക്ക് മാറ്റി. കായക്കുളം തൊട്ടത്തില്‍ ശശിധരന്റെയും കാഞ്ഞങ്ങാട് നഴ്സിങ് ഹോമിലെ ലാബ് ടെക്നിഷ്യന്‍ ഇന്ദിരയുടെ മകനാണ്. ഏകസഹോദരന്‍ ശരത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *