മണിപ്പൂരില്‍ കാണാതായ രണ്ടു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു

September 26, 2023
40
Views

മണിപ്പൂരില്‍ കാണാതായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം. 20ഉം, 17ഉം വയസ്സുളള മെയ്‌തെയ് വിദ്യര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.

ഇന്‍റര്‍നെറ്റ് പുനസ്ഥാപിച്ചതിന് പിന്നില്‍ കുട്ടികളുടെ ഫോട്ടോകള്‍ പുറത്തുവരികയായിരുന്നു. ജൂലൈ ആറിനാണ് കുട്ടികളെ കാണാതായത്.

17 വയസുകാരനായ ഹിജാം ലിന്തോയിന്‍ഗമ്ബി, 20കാരനായ ഫിജാം ഹെംജിത് എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. രണ്ട് പേരും ഒരു പുല്‍ത്തകിടിയില്‍ ഇരിക്കുന്നതും അവരുടെ കുറച്ചു പിന്നിലായി രണ്ട് പേര്‍ നില്‍ക്കുന്നതുമായ ചിത്രം പ്രചരിച്ചിരുന്നു.

കുട്ടികള്‍ മരിച്ചു കിടക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിതിനു പിന്നാലെ ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ബിരേന്‍ സിങ് പറഞ്ഞു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *