രണ്ടു വിദ്യാര്‍ത്ഥികള്‍ കൊലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മണിപ്പൂരില്‍ വീണ്ടും ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തി.
രണ്ടു വിദ്യാര്‍ത്ഥികള്‍ കൊലപ്പെട്ട സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മണിപ്പൂരില്‍ വീണ്ടും ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തി.
ഒക്ടോബര്‍ ഒന്ന് വരെയാണ് വിലക്ക്.
കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചതോടെയാണ് സംഘര്‍ഷം രൂക്ഷമായത്. മെയ്തി, കുക്കി സംഘര്‍ഷം വ്യാപകമായതിനെ തുടര്‍ന്ന് ഇന്റര്‍നെറ്റിന് വിലക്ക് ഏര്‍പ്പെടുത്തിയത് സര്‍ക്കാര്‍ അഞ്ച് മാസത്തിന് ശേഷം എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്റര്‍നെറ്റ് വിലക്കിയത്.
മെയ്തി വിഭാഗത്തില് നിന്നുള്ള ഹിജാം ലിന്തോയിംഗമ്ബി (17), ഫിജാം ഹേംജിത്ത് (20) എന്നീ വിദ്യാര്‍ത്ഥികളുടെ ഫോട്ടോകളാണ് പുറത്ത് വന്നത്. കാടിനുള്ളില്‍ ഒരു സായുധ സംഘത്തിന്റെ താല്‍ക്കാലിക ക്യാമ്ബ് എന്ന് തോന്നിക്കുന്ന സ്ഥലത്ത് പുല്‍ത്തകിടി വളപ്പില്‍ ഇരുവരും ഇരിക്കുന്ന ഫോട്ടോയും മരിച്ച നിലയില്‍ കിടക്കുന്ന ഫോട്ടോയുമാണ് സാമൂഹികമാധ്യമത്തിലൂടെ പ്രചരിച്ചത്. സംഭവത്തില്‍ മണിപ്പൂര്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.