ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂരും തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന് മണിയാശാൻ

March 18, 2022
92
Views

അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന് എം.എം. മണിയുടെ വെളിപ്പെടുത്തൽ. രണ്ടാമതൊരു കേസിലും ഇവർ തന്നെ കുടുക്കാനായി പരമാവധി പരിശ്രമിച്ചു. ഇതിനെതിരെ നിയമനടപടിയെപ്പറ്റി ​ഗൗരവമായി ആലോചിക്കുന്നുണ്ട്. തന്നെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ വളരെയധികം സന്തോഷമുണ്ടെന്നും മുൻ മന്ത്രി എം.എം. മണി വ്യക്തമാക്കി.

ഇടുക്കി ഉടുമ്പഞ്ചോല യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി അഞ്ചേരി ബേബി വധക്കേസിൽ ഹൈക്കോടതി എംഎം മണിയെ കുറ്റവിമുക്തനാക്കിയിരുന്നു. എം എം മണി ഉൾപ്പെടെ മൂന്നു പ്രതികളുടെ വിടുതൽ ഹർജിയും ഹൈക്കോടതി അനുവദിച്ചു. 1982 നവംബർ 13നാണ് അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. 86 മാർച്ച് 21 ന് കേസിൽ ഒമ്പതു പ്രതികളേയും തെളിവുകളുടെ അഭാവത്താൽ വെറുതെ വിട്ടിരുന്നു.

എം എം മണിയുടെ വൺ ടു ത്രീ പ്രസംഗത്തോടെയാണ് കേസിൽ വീണ്ടും പുനരന്വേഷണം തുടങ്ങിയത്. 2012 മേയ് 25 ന് തൊടുപുഴ മണക്കാട്ടിയിരുന്നു വൺ ടൂ ത്രീ പ്രസംഗം. രാഷ്ട്രീയ എതിരാളികളെ വൺ ടൂ ത്രീ ക്രമത്തിൽ കൊലപ്പെടുത്തിയെന്നായിരുന്നു പ്രസംഗം. തുടർന്ന് സി പി ഐ എം തരംതാഴ്ത്തിയ എം എം മണി ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിയേറ്റിൽ തിരിച്ചെത്തിയത് . മുള്ളൻചിറ മത്തായി, മുട്ടുകാട് നാണപ്പൻ എന്നിവരാണ് കൊല്ലപ്പെട്ട മറ്റു കോൺഗ്രസ് നേതാക്കൾ.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *