അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയുടെ സംസ്കാരം ഇന്ന്. വല്‍സരവാക്കം വൈദ്യുത ശ്മശാനത്തില്‍ രാവിലെ 10 മണിയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.
ചെന്നൈ: അന്തരിച്ച പ്രമുഖ നടനും സംവിധായകനുമായ മനോബാലയുടെ സംസ്കാരം ഇന്ന്. വല്‍സരവാക്കം വൈദ്യുത ശ്മശാനത്തില്‍ രാവിലെ 10 മണിയോടെ സംസ്കാര ചടങ്ങുകള്‍ നടക്കും.
ഇന്നലെ മന്ത്രിമാരായ ഉദയനിധി സ്റ്റാലിന്, എം എ സുബ്രഹ്മണ്യം,നടന്മാരായ വിജയ്, ആര്യ, സിദ്ധാര്‍ത്ഥ് തുടങ്ങി നിരവധി പ്രമുഖര്‍ മനോബാലയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
കരള്‍ രോഗ ബാധയെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.നാല് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ 40 സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്.
തമിഴ്, മലയാളം, തെലുങ്ക് ഉള്‍പ്പെടെയുള്ള ഭാഷകളിലായി ഇരുനൂറില്‍ അധികം ചിത്രങ്ങളില്‍ മനോബാല അഭിനയിച്ചു.പ്രശസ്ത സംവിധായകന് ഭാരതിരാജയുടെ അസിസ്റ്റന്റായാണ് അദ്ദേഹം സിനിമാ മേഖലയില്‍ എത്തിയത്.
മനോബാല 1982 ല്‍ ആഗയാ ഗംഗ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായി രംഗത്ത് എത്തുന്നത്. പിന്നീട് പിള്ളൈ നില, ഊര്‍കാവലന്‍, മല്ല് വെട്ടി മൈനര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു.
2000 ന്റെ ആദ്യ പകുതിയോടെ ജനപ്രിയ ഹാസ്യതാരമായ മനോബാല മാറി. പിതാമഗന്‍, ചന്ദ്രമുഖി, യാരടീ നീ മോഹിനി, തമിഴ് പടം, അലക്സ് പാണ്ഡിയന്‍, അരമനൈ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ചെയ്ത ഹാസ്യ വേഷങ്ങള്‍ മറക്കാന്‍ സാധിക്കില്ല.