സമരം കഴിഞ്ഞ് മടങ്ങിപ്പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിച്ചതോടെ വണ്ടിപ്പെരിയാറ്റില്‍ സംഘര്‍ഷം.
പീരുമേട്: സമരം കഴിഞ്ഞ് മടങ്ങിപ്പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിച്ചതോടെ വണ്ടിപ്പെരിയാറ്റില്‍ സംഘര്‍ഷം.
ഇന്നലെ യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്‌ഘാടനം ചെയ്‌ത പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് കഴിഞ്ഞതിനു പിന്നാലെയാണ് ദേശീയ പാതയില്‍ വന്‍ സംഘര്‍ഷം ഉണ്ടായത്.
വണ്ടിപ്പെരിയാറ്റില്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് ദേവസ്യ അറക്കപ്പറമ്ബില്‍ നേതൃത്വം നല്‍കി.
മാര്‍ച്ച് സ്‌റ്റേഷന് സമീപത്ത് പോലീസ് ബാരിക്കേഡുപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് കയറാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കം ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കി മടക്കി അയക്കുകയും ചെയ്‌തു. ഇതിനിടെ മടങ്ങിയപ്പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം. പാര്‍ട്ടി ഓഫീസിനു മുമ്ബില്‍ തടിച്ചുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പാര്‍ട്ടി ഓഫീസിന്റെ പുറകില്‍നിന്നു കല്ല് കമ്ബ്, കുപ്പി തുടങ്ങിയവ വലിച്ചെറിയും ചെയ്‌തു. സംഘര്‍ഷം ഉണ്ടായതോടെ പോലീസ് ലാത്തി വീശി. എന്നാല്‍ പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മാത്രം തെരഞ്ഞു പിടിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ലാത്തി ചാര്‍ജിലും സംഘര്‍ഷത്തിലും ഇരുവിഭാഗങ്ങളിലുമുള്ള നിരവധി പേര്‍ക്ക് പരുക്കേറ്റു.