സിദ്ധാര്‍ഥന്റെ മരണം: തലസ്ഥാനത്ത് പ്രതിഷേധ പരമ്ബര, സെക്രട്ടേറിയറ്റ് മാര്‍ച്ചുകളില്‍ സംഘര്‍ഷം

March 6, 2024
41
Views

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥിയായിരുന്നു ജെ.എസ്. സിദ്ധാർഥന്റെ കൊലപാതകത്തില്‍ നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർഥിയായിരുന്നു ജെ.എസ്. സിദ്ധാർഥന്റെ കൊലപാതകത്തില്‍ നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് നടന്ന യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, എം.എസ്.എഫ്, ആം ആദ്മി പാർട്ടി മാർച്ചുകളില്‍ സംഘർഷം.

സിദ്ധാർഥന്റെ കൊലപാതകത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു എം.എസ്.എഫ്. മാർച്ച്‌. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്‌. സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റിന് സമീപം പ്രവർത്തകരെ പോലീസ് ബാരിക്കേഡ് വെച്ച്‌ തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ സെക്രട്ടേറിയറ്റ് വളപ്പിനകത്തേക്ക് കയറി. പിന്നീട് പോലീസുമായി ഉന്തും തള്ളമുണ്ടായി. സെക്രട്ടേറിയറ്റിലേക്ക് കടന്നുകയറിയ പ്രവർത്തകരെ പോലീസ് പുറത്തിറക്കി. നോർത്ത് ഗേറ്റിന് സമീപത്തുനിന്ന് മാറിയ പ്രവർത്തകർ പിന്നീട് റോഡ് ഉപരോധിച്ചു.

എം.എസ്.എഫിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസും മഹിളാ കോണ്‍ഗ്രസും എ.എ.പിയും മാർച്ചുമായെത്തിയത്. സിദ്ധാർഥന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു. നിരാഹാരസമരം നടത്തിവരികയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മാർച്ച്‌.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *