ഫേസ്​ബുക്ക്​ പണിമുടക്കിയപ്പോള്‍ സക്കര്‍ബര്‍ഗിന്​ നഷ്​ടപ്പെട്ടത്​ 44,710 കോടി രൂപ

October 5, 2021
198
Views

ന്യൂയോര്‍ക്ക്​: ഫേസ്​ബുക്കും ഇന്‍സ്റ്റാ​ഗ്രാമും വാട്ട്​സ്​ആപ്പും തിങ്കളാഴ്ച മണിക്കൂറുകളോളം പണിമുടക്കിയതോടെ ഫേസ്​ബുക്ക്​ സ്​ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്‍റെ സ്വത്ത്​ കുത്തനെ ഇടിഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ ആറ്​ ബില്യണ്‍ ഡോളറിലധികമാണ്​ (ഏകദേശം 44,710 കോടി രൂപ) കുറഞ്ഞത്​.

ലോകത്തെ ധനികരുടെ പട്ടികയില്‍നിന്നും അദ്ദേഹം പിന്നാക്കം പോയി. ഇപ്പോള്‍ ബില്‍ഗേറ്റ്​സിന്​ പിറകില്‍ അഞ്ചാം സ്​ഥാനത്താണ്​ സക്കര്‍ബര്‍ഗ്​. ഫേസ്​ബുക്കിന്‍റെ ഓഹരിമൂല്യവും 4.9 ശതമാനം കുറഞ്ഞു. സെപ്​റ്റംബര്‍ മുതല്‍ ഏകദേശം 15 ശതമാനമാണ് ഓഹരിമൂല്യം​ ഇടിഞ്ഞത്​.

​ഫേസ്​ബുക്കിന്​ അകത്തെ നിരവധി പ്രശ്​നങ്ങള്‍ ചൂണ്ടിക്കാട്ടി സെപ്​റ്റംബര്‍ 13 മുതല്‍ വാള്‍സ്​ട്രീറ്റ്​ ജേണല്‍ പരമ്ബര പ്രസിദ്ധീകരിക്കുന്നുണ്ട്​. ഇന്‍സ്റ്റാഗ്രാം കൗമാരപ്രായക്കാരായ പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നു​, ജനുവരി ആറിലെ കാപ്പിറ്റോള്‍ കലാപത്തെക്കുറിച്ച്‌​ തെറ്റായ വിവരങ്ങള്‍ നല്‍കി എന്നിവയെല്ലാം ഈ പരമ്ബരയില്‍ പ്രതിപാദിച്ചിരുന്നു. ഇക്കാര്യങ്ങള്‍ യു.എസ്​ സര്‍ക്കാറിന്‍റെയും ശ്രദ്ധയില്‍ വന്നിട്ടുണ്ട്​.

ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി ഒമ്ബതോടെയാണ്​ ഫേസ്​ബുക്ക്​, ഇന്‍സ്റ്റഗ്രാം, വാട്ട്സാപ് എന്നിവയുടെ സേവനം ലോക​മെമ്ബാടും തടസ്സപ്പെട്ടത്. തകരാര്‍ പരിഹരിച്ചെന്നും ഉപയോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നുവെന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കിയിരുന്നു. ഉപയോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ന്‍ നെയിം സിസ്റ്റത്തിനുണ്ടായ (ഡി.എന്‍.എസ്) തകരാറാണ്​ പ്രശ്​നമായതെന്ന്​ കരുതുന്നു​.

Article Categories:
Business News · Latest News · Latest News · World

Leave a Reply

Your email address will not be published. Required fields are marked *