മാര്‍പാപ്പ ആശുപത്രിവിട്ടു

June 17, 2023
38
Views

ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് മാര്‍പാപ്പ ഇന്നലെ ആശുപത്രിവിട്ടു.

റോം: ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനായ ഫ്രാൻസിസ് മാര്‍പാപ്പ ഇന്നലെ ആശുപത്രിവിട്ടു. ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കായി ജൂണ്‍ 7നാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമേറിയ ശസ്ത്രക്രിയ സങ്കീര്‍ണതകളില്ലാതെ പൂര്‍ത്തിയാക്കിയിരുന്നു.

ഇന്നലെ രാവിലെ വെല്‍ചെയറില്‍ ആശുപത്രിക്ക് പുറത്തെത്തിയ അദ്ദേഹം വിശ്വാസികളെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു. തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി അറിയിച്ചു. അദ്ദേഹം പൂര്‍ണ ആരോഗ്യവാനാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നാളെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ഉച്ചയ്ക്ക് നടക്കുന്ന പ്രാര്‍ത്ഥനകളില്‍ അദ്ദേഹം പങ്കെടുക്കും.

ക്യൂബൻ പ്രസിഡന്റ് മിഗ്വല്‍ മാരിയോ ഡയസ് – കാനല്‍ ചൊവ്വാഴ്ച മാര്‍പാപ്പയെ സന്ദര്‍ശിക്കുന്നുണ്ട്. ഏതാനും വര്‍ഷങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന 86കാരനായ മാര്‍പാപ്പയെ മാര്‍ച്ചില്‍ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *