പൊന്നില്‍ കുളിക്കാന്‍ സര്‍വ്വഥാ യോഗ്യയായിട്ടും സുരേഷ് ഗോപിയുടെ മകള്‍
തിരുവനന്തപുരം: പൊന്നില്‍ കുളിക്കാന്‍ സര്‍വ്വഥാ യോഗ്യയായിട്ടും സുരേഷ് ഗോപിയുടെ മകള്‍ ലളിതമായ ആഭരണങ്ങളില്‍ ഒതുങ്ങിയപ്പോള്‍ ലോകമാകെ ഈ വിവാഹം ദര്‍ശിച്ച മലയാളികള്‍ അത്ഭുതം കൂറി.
സുരേഷ് ഗോപി പോലുള്ള ഒരു സെലിബ്രിറ്റിയുടെ മകളുടെ വിവാഹം ഇത്ര സിംപിള്‍ ആകാമോ?
അങ്ങിനെ മകളുടെ വിവാഹത്തിലും ലാളിത്യം കൊ്ണ്ട് സുരേഷ് ഗോപി മാതൃക കാട്ടിയിരിക്കുകയാണ്. ഓറഞ്ച് നിറമുള്ള സാരിയാണ് വിവാഹദിനത്തില്‍ താരപുത്രി ധരിച്ചത്. സാരിക്ക് ഇണങ്ങുന്ന ഒരു ചോക്കറും ജിമിക്കി കമ്മലും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ആഭരണമായി ഉപയോഗിച്ചത്.
ഒരു താരപുത്രി ഇത്രയേറെ സിംപിള്‍ ലുക്കില്‍ വിവാഹത്തിന് പ്രത്യക്ഷപ്പെടുന്നത് ഒരുപക്ഷെ ഇത് ആദ്യമാകും. അതുകൊണ്ട് തന്നെ ഭാഗ്യ ആരാധകര്‍ക്കും ഒരു അത്ഭുതമാണ്.
താലികെട്ടിന് ഒരു ചോക്കറും ഓഡിറ്റോറിയത്തില്‍ നടന്ന മറ്റ് ചടങ്ങുകളില്‍ രണ്ട് മാലയും രണ്ട് വളകളും മാത്രമാണ് ഭാഗ്യ ധരിച്ചിരുന്നത്. സെലിബ്രിറ്റി വിവാഹങ്ങളിലെ ആഢംബരം ആഭരണങ്ങളിലും ചടങ്ങുകള്‍ നടക്കുന്ന മണ്ഡപത്തിലും പ്രതിഫലിപ്പിക്കാതെ എല്ലാ അര്‍ത്ഥത്തിലും തികച്ചും സിംപിളായി ഭാഗ്യയുടെ വിവാഹം.
സംഗീത്, മെഹന്ദി അടക്കമുള്ള ചടങ്ങുകളോടെ ഒരാഴ്ച നീണ്ടുനിന്ന വിവാഹ ആഘോഷമായിരുന്നു ഭാഗ്യയുടേത്. പൊതുവെ ആഢംബരത്തോടും ഫാഷനോടും ഭ്രമമില്ലാത്തയാളാണ് ഭാഗ്യ. അതുകൊണ്ട് കൂടിയാകാം എല്ലാത്തിലും മിതത്വം ഭാഗ്യ സ്വീകരിച്ചത്. വിവാഹത്തിന് മുമ്ബ് നടന്ന സംഗീത്, ഹല്‍ദി ചടങ്ങുകളിലും നല്ല വസ്ത്രം ധരിച്ചു എന്നതൊഴിച്ചാല്‍, ആഭരണത്തിന്റെ കാര്യത്തില്‍ ഭാഗ്യ അത്ര ശ്രദ്ധ നല്‍കിയില്ല.
പകരം വിദ്യാഭ്യാസത്തിലാണ് ഭാഗ്യ പ്രാധാന്യം നല്‍കിയത്. യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ സൗദര്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്നാണ് ബിരുദം നേടിയത്. നല്ല ഗായികയും നര്‍ത്തകിയും കൂടിയാണ് ഭാഗ്യ.