മറുനാടന്‍ മലയാളി ഓഫീസില്‍ അര്‍ധ രാത്രി പൊലീസ് റെയ്ഡ്; മുഴുവന്‍ കമ്ബ്യൂട്ടറുകളും പിടിച്ചെടുത്തു

July 4, 2023
19
Views

മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ പൊലീസ് റെയ്ഡ്.

തിരുവനന്തപുരം: മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ പൊലീസ് റെയ്ഡ്. പട്ടത്തുള്ള ചാനലിന്റെ ഓഫീസിലെ മുഴുവൻ കമ്ബ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു.

29 കമ്ബ്യൂട്ടറുകള്‍, ക്യാമറകള്‍, ലാപ്ടോപ് എന്നിവയാണ് കൊച്ചി പൊലീസ് പിടിച്ചെടുത്തത്.

രാത്രി 12 ണിയോടെയാണ് റെയ്ഡ്. മുഴുവൻ ജീവനക്കാരുടെയും ലാപ്ടോപ്പുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥാപനത്തിലേക്ക് പ്രവേശിക്കരുതെന്ന് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയായിരുന്നു അര്‍ധ രാത്രിയിലെ നടപടി. സംസ്ഥാനത്ത് പലയിടത്തും മറുനാടൻ മലയാളിയുടെ ഓഫീസുകളിലും ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന തുടരുകയാണ്.

അതേസമയം ചാനല്‍ മേധാവി ഷാജൻ സ്കറിയയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നു പൊലീസ് വ്യക്തമാക്കി. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും കൊച്ചി പൊലീസ് വ്യക്തമാക്കി. പിവി ശ്രീനിജൻ എംഎല്‍എക്കെതിരെ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരിലാണ് കൊച്ചി സിറ്റി പൊലീസിന്റെ നടപടി.

എസ്‌സി- എസ്ടി പീഡന നിരോധന നിയമം അനുസരിച്ചാണ് സംഭവത്തില്‍ കേസെടുത്തത്. കേസില്‍ ഷാജൻ മുൻകൂര്‍ ജാമ്യത്തിനു ശ്രമിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തള്ളി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *