മഹാരാഷ്ട്ര മന്ത്രിക്ക് മാവോയിസ്റ്റ് ഭീഷണി; ലഘുലേഖകള്‍ ലഭിച്ചു

September 20, 2023
32
Views

മഹാരാഷ്ട്ര മന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി.

മുംബൈ: മഹാരാഷ്ട്ര മന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി. ഭക്ഷ്യ-മരുന്ന് മന്ത്രി ധര്‍മ റാവു ബാബ അത്രാമിനു നേരെയാണ് ഭീഷണി ലഘുലേഖകള്‍ ലഭിച്ചത്.

നക്സല്‍ ബാധിത ജില്ലയായ അഹേരിയില്‍ നിന്നുള്ള എംഎല്‍എയാണ് ധര്‍മ റാവു ബാബ അത്രം. കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ നിന്നാണ് ലഘുലേഖകള്‍ കണ്ടെത്തിയത്.

ധര്‍മ റാവുവും അദ്ദേഹത്തിന്‍റെ ബന്ധുവും സുര്‍ജഗഡ് സ്റ്റീല്‍ പദ്ധതിയുടെ “ഏജന്‍റ്” ആണെന്ന് ലഘുലേഖകളില്‍ പറയുന്നു. അവര്‍ക്കെതിരെ പ്രതിഷേധിക്കാൻ ജനങ്ങളോട് ലഘുലേഖയില്‍ ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. കൂടാതെ ജനവിരുദ്ധ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് മന്ത്രിക്ക് മുന്നറിയിപ്പും നല്‍കി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *