തിരുവനന്തപുരം: നിയമസഭയില്‍ മാസ്ക് വയ്ക്കാതിരുന്ന സിപിഎം എംഎല്‍എ എ.എന്‍. ഷംസീറിന് സ്പീക്കറുടെ വിമര്‍ശനം. ഷംസീര്‍ സഭയ്ക്കുള്ളില്‍ തീരെ മാസ്ക് ഉപയോഗിക്കുന്നില്ലെന്നും മാസ്ക് ഉപേക്ഷിച്ചോ എന്നും സ്പീക്കര്‍ ചോദിച്ചു. പല എംഎല്‍എമാരും മാസ്ക് താടിയിലാണ് വയ്ക്കുന്നതെന്നും അടിയന്തര പ്രമേയ നോട്ടിസ് പരിഗണിക്കുന്നതിനിടെ സ്പീക്കര്‍ പറഞ്ഞു.
റോഡില്‍ മാസ്ക് വെക്കാതെ പോകുന്ന ആളുകള്‍ക്ക് കനത്ത പിഴയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. പ്രോട്ടോകോള്‍ ലംഘനത്തിന്റെ പേരില്‍ പിഴ കൂടുതല്‍ ഈടാക്കുന്നതിനെതിരെ ആരോപണം ശക്തമാണ്.