ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഇന്ന് നിര്‍ണായക യോഗം. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുമായുള്ള ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ വൈകുന്നേരം മൂന്ന് മണിക്ക് ചര്‍ച്ച നടത്തും.
പരിഷ്‌കാരത്തില്‍ ഇളവുകള്‍ ഉണ്ടായില്ലെങ്കില്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ പ്രതിഷേധം തുടര്‍ന്നേക്കും.
രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രശ്‌നത്തിലാണ് മന്ത്രി ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സിപിഐഎമ്മിന്റെ ഭാഗത്തുനിന്ന് ഉള്‍പ്പെടെയുള്ള എതിര്‍പ്പാണ് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തില്‍ ഉണ്ടായത്. ഒത്തുതീര്‍പ്പിലേക്ക് സ്റ്റിയറിങ് തിരിക്കാനാണ്, വിദേശത്തുനിന്നും മടങ്ങിയെത്തിയ മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ശ്രമം. ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ മുഴുവന്‍ സംഘടനാ ഭാരവാഹികളെയും മന്ത്രി ചര്‍ച്ചയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റിലെ ഗതാഗത മന്ത്രിയുടെ ചേമ്ബറിലാണ് നിര്‍ണായക ചര്‍ച്ച.
തുടക്കം മുതല്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ് സംഘടനകള്‍.