തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണത്തില്‍ യാതൊരു വിധ വിട്ടുവീഴ്ചയില്ലെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍.
സമരം ഒത്തുതീര്‍പ്പായത് എല്ലാവരും കണ്ടതാണെന്നും ഇനി ചര്‍ച്ചയില്ലെന്നും മന്ത്രി പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് പരിഷ്‌കരണം സംബന്ധിച്ചു മന്ത്രി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാത്തതിലും ഉത്തരവില്‍ പുതിയ വ്യവസ്ഥകള്‍ കൂട്ടിച്ചേര്‍ത്തതിലും പ്രതിഷേധിച്ച് ഓള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തില്‍ 10 മുതല്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഗണേഷ് കുമാർ പ്രതികരിച്ചത്.
ഡ്രൈവിംഗ് ടെസ്റ്റ് നടക്കുമ്ബോള്‍ ഗ്രൗണ്ടില്‍ അംഗീകൃത പരിശീലകര്‍ ഹാജരാകണമെന്ന നിബന്ധന മുന്നോട് വെച്ചതാണ് വീണ്ടും പ്രതിസന്ധി ഉടലെടുക്കാന്‍ കാരണം. ടെസ്റ്റ് നടക്കുമ്ബോള്‍ ഡ്രൈവിങ് പരിശീലകരോ സ്‌കൂള്‍ ഉടമകളോ ഗ്രൗണ്ടില്‍ കയറരുതെന്ന് മുന്‍പ് ഗതാഗത കമ്മിഷണര്‍ ഇറക്കിയ സര്‍ക്കുലറിന് എതിരാണ് പുതിയ നിര്‍ദേശമെന്നും മോട്ടര്‍ വാഹന നിയമത്തില്‍ ഈ വ്യവസ്ഥയില്ലെന്നും സ്‌കൂള്‍ ഉടമകളും ജീവനക്കാരും പറയുന്നു.
എന്നാല്‍, ചില ഡ്രൈവിങ് സ്‌കൂള്‍ പരിശീലകര്‍ക്ക് മതിയായ യോഗ്യതയില്ലെന്നും അതിനാലാണ് ഗ്രൗണ്ടില്‍ ഹാജരാകാത്തതെന്നുമാണ് മോട്ടര്‍ വാഹന വകുപ്പ് അധികൃതരുടെ വാദം. ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങളുടെ പഴക്കം 18 വര്‍ഷമായി ഉയര്‍ത്തിയെങ്കിലും 22 വര്‍ഷമാക്കണമെന്നാണ് സിഐടിയു യൂണിയന്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടത്.