റീല്‍സ് കാണുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; ഇന്ത്യയില്‍ ആദ്യത്തെ ഡാറ്റ സെന്റര്‍ തുടങ്ങാനൊരുങ്ങി മെറ്റ

March 9, 2024
21
Views

ഇന്ത്യയില്‍ ആദ്യത്തെ ഡാറ്റ സെന്ററിനുള്ള പ്രവർത്തനങ്ങള്‍ക്ക് തുടക്കമിട്ട് മെറ്റ.

വാഷിങ്ടണ്‍: ഇന്ത്യയില്‍ ആദ്യത്തെ ഡാറ്റ സെന്ററിനുള്ള പ്രവർത്തനങ്ങള്‍ക്ക് തുടക്കമിട്ട് മെറ്റ. ഇന്ത്യയില്‍ ചെറു വീഡിയോകളായ റീല്‍സിന് ജനപ്രീതി വർധിച്ചതിനെ തുടർന്നാണ് മെറ്റയുടെ നീക്കം.

ഇതുമായി ബന്ധപ്പെട്ട് ആദ്യഘട്ട പഠനം 2024ന്റെ ആദ്യപാദത്തില്‍ മെറ്റ നടത്തുമെന്നാണ് സൂചന.

10 മുതല്‍ 20 വരെ മെഗാവാട്ട് ശേഷിയുടെ ചെറു ഡാറ്റ സെന്റർ സ്ഥാപിക്കുന്നതിന്റെ സാധ്യതകളാണ് ഫേസ്ബുക്ക് പരിശോധിക്കുന്നത്. എത്ര തുക ഇതിനായി ഫേസ്ബുക്ക് മുടക്കുമെന്നത് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല.

ഇന്ത്യയില്‍ ടയർ 4 ഡാറ്റ സെന്റർ നിർമിക്കുന്നതിന് വേണ്ടി വരുന്ന ചെലവ് 50 മുതല്‍ 60 കോടി രൂപ വരെയാണ്. ഇതനുസരിച്ച്‌ പുതിയ പദ്ധതിക്കായി ഇന്ത്യയില്‍ 500 മുതല്‍ 1200 കോടി വരെ മെറ്റ നിക്ഷേപിക്കുമെന്നാണ് വിവരം.

ഇന്ത്യയിലെ റീല്‍സ് തരംഗമാണ് ഡാറ്റ സെന്റർ തുടങ്ങാൻ മെറ്റയെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. 2020 ജൂലൈയിലാണ് ഇൻസ്റ്റഗ്രാമില്‍ ഇന്ത്യയില്‍ റീല്‍സ് കൊണ്ട് വന്നത്.

ടിക് ടോക് നിരോധനത്തോടെയാണ് ഇന്ത്യയില്‍ ഇൻസ്റ്റഗ്രാം റീല്‍സ് കാണുന്നവരുടെ എണ്ണം വർധിച്ചത്. ഡാറ്റ സെന്റർ എത്തുന്നതോടെ ഇന്ത്യയില്‍ 500 മുതല്‍ 1200 കോടി വരെ മെറ്റ നിക്ഷേപിക്കുമെന്നാണ് റിപ്പോർട്ട്.

Article Categories:
Latest News · World

Leave a Reply

Your email address will not be published. Required fields are marked *