ശിവരാത്രി: ക്ഷേത്രങ്ങളില്‍ വൻ ഭക്തജനത്തിരക്ക്

March 9, 2024
0
Views

ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച്‌ ക്ഷേത്രങ്ങളില്‍ വലിയ ഭക്തജനത്തിരക്ക്.

കൊച്ചി: ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച്‌ ക്ഷേത്രങ്ങളില്‍ വലിയ ഭക്തജനത്തിരക്ക്. പിതൃതർപ്പണത്തിനായി ആലുവ മണപ്പുറത്ത് ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്.

ഇന്ന് അർധരാത്രി മഹാദേവ ഷേത്രത്തില്‍ ശിവരാത്രി വിളക്കും എഴുന്നെള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി ബലിയിടല്‍ ആരംഭിക്കുക.

ബലിതർപ്പണത്തിനായി 116 ബലിത്തറകളാണ് ആലുവ മണപ്പുറത്ത് സജ്ജമാക്കിയിരിക്കുന്നത്. ദേവസ്വം ബോർഡ് ഇത്തവണയും നേരിട്ട് ബലിത്തറ ഒരുക്കിയിട്ടില്ല. 75 രൂപയാണ് ബലിതർപ്പണത്തിന് നിരക്ക്. ക്ഷേത്രത്തില്‍ അർധരാത്രിയിലെ ശിവരാത്രി വിളക്കിന് ശേഷം ബലിതർപ്പണം തുടങ്ങും. തന്ത്രി മുല്ലപ്പിളള്ളി ശങ്കരൻ നമ്ബൂതിരിയാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക.

മണപ്പുറത്തേക്ക് വിശ്വാസികളെ കൊണ്ടുവരാനായി 250 കെ.എസ്.ആർ.ടി.സി ബസുകള്‍ അർധരാത്രി സർവീസ് നടത്തും. കൊച്ചി മെട്രോയും അധികസമയ സർവീസ് നടത്തും. റെയില്‍വേ ആലുവയിലേക്ക് പ്രത്യേകം ട്രെയിൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സുരക്ഷാ ചുമതലകള്‍ക്കായി 1200 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ഞായറാഴ്ചവരെ മണപ്പുറത്ത് ബലിതർപ്പണത്തിന് സൗകര്യമുണ്ടാകും. സംസ്ഥാനത്തെ കനത്ത ചൂട് കണക്കിലെടുത്ത് ഭക്തർക്കായി വെള്ളവും ലഘുഭക്ഷണവും ദേവസ്വം ബോർഡ് ഒരുക്കും.

അതേസമയം, ശിവരാത്രി ഉത്സവത്തോടനുബന്ധിച്ച്‌ കുന്നംകുളത്ത് രണ്ട് ആനകള്‍ ഇടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. വ്യത്യസ്ത ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് ആന ഇടഞ്ഞ സംഭവം ഉണ്ടായത്. പെങ്ങാമുക്കിലും പൊറവുരിലും നടന്ന ശിവരാത്രി ഉത്സവങ്ങളിലാണ് ആനകള്‍ ഇടഞ്ഞത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *