ടൂറിസവും പെട്രോളിയവും; സുരേഷ് ഗോപിക്ക് സുപ്രധാന വകുപ്പുകള്‍

June 11, 2024
72
Views

ന്യൂഡല്‍ഹി; കേന്ദ്രമന്ത്രിയായി ചുമതലയേറ്റ സുരേഷ് ഗോപിയുടെ വകുപ്പുകളില്‍ തീരുമാനമായി. ടൂറിസം, പെട്രോളിയം വകുപ്പുകളുടെ ചുമതലയാണ് കേരളത്തിന്റെ ആദ്യ എൻഡിഎ എംപിക്ക് നല്‍കിയിരിക്കുന്നത്.

സുപ്രധാന വകുപ്പുകളാണ് താരത്തിന് കൈമാറിയത്. ഇന്നലെയാണ് സുരേഷ് ഗോപിയടക്കമുള്ള മന്ത്രിമാർ രാഷ്‌ട്രപതി ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.ഇന്ന് വൈകിട്ടോടെയാണ് വകുപ്പ് വിഭജനം സംബന്ധിച്ച്‌ തീരുമാനമായത്. ഗജേന്ദ്ര സിം‌ഗ് ഷെഖാവത്ത് ആണ് സാംസ്കാരികം, ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന കാബിനറ്റ് മന്ത്രി.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *