ഇഹ്തിറാസ് ആപ്പില്‍ പുതിയ ഫീച്ചറുമായി ആരോഗ്യമന്ത്രാലയം. കോവിഡ് മുക്തരായവര്‍ക്ക് ഗ്രീന്‍ സ്റ്റാറ്റസും പ്രത്യേക ഐകണും പ്രദര്‍ശിപ്പിക്കുന്നതാണ് പുതിയ അപ്‌ഡേഷന്‍. പുതിയ അപ്‌ഡേഷന്‍ അനുസരിച്ച് കോവിഡ് ഭേദമായവരുടെ രോഗ മുക്തിയുടെ തീയതി ഉള്‍പ്പെടെയുള്ള വിശദാശങ്ങള്‍ ഇഹ്തിറാസില്‍ തെളിയും. ഗ്രീന്‍ സ്റ്റാറ്റസും ലഭ്യമാവും.
കോവിഡ് ഭേദമായി ഒമ്പത് മാസം വരെ ഇവര്‍ക്ക് പ്രതിരോധ ശേഷി ആര്‍ജിച്ചതിന്റെ സ്റ്റാറ്റസ് ലഭ്യമാവും. അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നുള്ള കോവിഡ് പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കോവിഡ് രോഗമുക്തന്‍ എന്ന സ്റ്റാറ്റസ് നല്‍കുക. എന്നാല്‍, റാപിഡ് ആന്റിജന്‍ സെല്‍ഫ് ടെസ്റ്റ് കിറ്റിലെ ഫലം പരിഗണിക്കില്ല.