മദ്യപിച്ച്‌ ലെക്കുകെട്ടു, റോഡില്‍ കുട്ടിയെമറന്ന് ദമ്ബതിമാര്‍; അര്‍ധരാത്രിയില്‍ വീട്ടിലെത്തിച്ച്‌ പോലീസ്

April 4, 2024
52
Views

കോടഞ്ചേരി: കോഴിക്കോട് മദ്യപിച്ച്‌ ലക്കുകെട്ട ദമ്ബതിമാർ കലഹത്തിനിടയില്‍ കുട്ടിയെ അങ്ങാടിയില്‍ മറന്നു. അർധരാത്രിയില്‍ വിജനമായ അങ്ങാടിയില്‍ അലയുകയായിരുന്ന കുട്ടിയെക്കുറിച്ച്‌ വിവരംലഭിച്ച പോലീസ് സുരക്ഷിതമായി വീട്ടിലെത്തിച്ചു.

കോടഞ്ചേരിയില്‍ തിങ്കളാഴ്ച അർധരാത്രിയോടെനടന്ന സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നത് ഇപ്രകാരമാണ്: തെയ്യപ്പാറ സ്വദേശികളായ യുവാവും യുവതിയും മദ്യപിച്ചനിലയില്‍ വൈകുന്നേരംമുതല്‍ കുട്ടിയോടൊപ്പം കോടഞ്ചേരി അങ്ങാടിയിലുണ്ടായിരുന്നു. കടത്തിണ്ണയിലിരുത്തിയ കുട്ടിയെ കൂടെക്കൂട്ടാതെ പരസ്പരം കലഹിച്ചിരുന്ന ഇരുവരും രാത്രി വൈകി മടങ്ങിപ്പോയി.

രാത്രി 11 മണിയോടെ കടയടച്ച്‌ പോവുകയായിരുന്ന ഒരു യുവാവ് അങ്ങാടിയില്‍ അലഞ്ഞുതിരിയുന്ന കുട്ടിയെക്കണ്ട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസ് കുട്ടിയെ ആശുപത്രിയിലെത്തിച്ച്‌ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് സുരക്ഷിതമായി വീട്ടിലെത്തിക്കുകയും ചെയ്തു.

യുവതിയെ പെട്രോളൊഴിച്ച്‌ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെതിരേ ഏതാനും മാസംമുമ്ബ് കേസുള്ളതാണെന്ന് കോടഞ്ചേരി പോലീസ് പറഞ്ഞു. തെരുവുനായ്ക്കൂട്ടത്തിനുമുന്നില്‍ കുട്ടി അകപ്പെടാതിരുന്നതില്‍ ആശ്വാസംകൊള്ളുകയാണ് നാട്ടുകാർ.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *