ഭോപ്പാലിലെ അനാഥാലയത്തില്‍ നിന്നും കാണാതായത് 26 പെണ്‍കുട്ടികളെ; പ്രവര്‍ത്തിച്ചത് അനുമതിയില്ലാതെ

January 7, 2024
39
Views

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അനാഥാലയത്തില്‍ നിന്നും 26 പെണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്.

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അനാഥാലയത്തില്‍ നിന്നും 26 പെണ്‍കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലിലാണ് അനാഥാലയം പ്രവര്‍ത്തിച്ചുവന്നത്.

ഗുജറാത്ത്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവടങ്ങളിലെ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. സര്‍ക്കാര്‍ അനുമതിയില്ലാതെ അനാഥാലയം നടത്തിയിരുന്ന സ്വകാര്യ എന്‍ജിഒയ്‌ക്കെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തു.അനാഥാലയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പ്രിയങ്ക് കനുന്‍ഗോ സന്ദര്‍ശനം നടത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം, സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഭോപ്പാലിന്റെ പ്രാന്തപ്രദേശത്തുള്ള പാര്‍വാലിയിലാണ് അഞ്ചാല്‍ ഗേള്‍സ് ഹോസ്റ്റല്‍ പ്രവര്‍ത്തിച്ച്‌ വന്നത്.രജിസ്റ്റര്‍ പരിശോധിച്ചപ്പോഴാണ് 68 പേരില്‍ 26 പേരെ കാണാനില്ലെന്ന് ബോധ്യപ്പെട്ടത്. അനാഥാലയത്തിന്റെ മാനേജര്‍ അനില്‍ മാത്യുവിനെ ചോദ്യം ചെയ്തപ്പോള്‍ സംതൃപ്തമായ മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അനാഥാലയത്തിലെ ജീവനക്കാരോടും കുട്ടികളോടും ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ സംസാരിക്കുകയും വിവരങ്ങള്‍ ആരായുകയും ചെയ്തു. സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടില്ലാത്ത ഹോസ്റ്റലില്‍ രാത്രികാലങ്ങളില്‍ സുരക്ഷാ ചുമതല രണ്ട് പുരുഷന്മാര്‍ക്കാണ്. പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ വനിതാ ഗാര്‍ഡുകള്‍ നിര്‍ബന്ധമാണെന്ന നിയമം ലംഘിച്ചാണ് ഈ നിയമനം നടത്തിയിരിക്കുന്നതും.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *