കട്ടപ്പന: മരിച്ചിട്ടും പി.ടി തോമസ് ശത്രു എന്ന് പ്രഖ്യാപിച്ച് സിപിഎം. ഇത്തവണ രാജ്യദ്രോഹി എന്ന് വിളിച്ചധിക്ഷേപിച്ചാണ് എംഎം മണി പിടിക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും പി.ടി.തോമസും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമൊക്കെ ഒരുപാട് ദ്രോഹം ചെയ്തു എന്നും എം.എം മണി പറഞ്ഞു. ജയറാം രമേശും പി.ടി.തോമസുമെല്ലാം കൂടി കൊണ്ടുവന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇടുക്കി ജില്ലയില്‍ വോട്ട് ചെയ്ത എല്ലാവരെയും ദ്രോഹിക്കുന്നതായിരുന്നു. അതൊന്നും പറയാതെ പി.ടി.തോമസ് ദൈവമാണെന്നൊന്നും പറയാന്‍ കഴിയില്ലെന്നും മണി പറഞ്ഞു.
പി.ടിയുടെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കവെ പി. ടിക്കൊരു വോട്ടില്ലാതാക്കാന്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഗൂഡ നീക്കം നടക്കുന്നതായാണ് റിപ്പോര്‍ട്ട്. പി.ടി.തോമസിന് എതിരായ വിമര്‍ശനം ആവര്‍ത്തിച്ച് എം.എം.മണി എംഎല്‍എ. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും മണി വിമര്‍ശിച്ചു. രാജ്യത്തിന് ഒരുപാട് സേവനം ചെയ്തിട്ടുള്ള ഇന്ദിരാഗാന്ധി മരിച്ചപ്പോള്‍ സിപിഎമ്മും താനുമെല്ലാം അനുശോചനം രേഖപ്പെടുത്തി. എന്നാല്‍ ഗുണത്തോടൊപ്പം ഒരുപാട് ദ്രോഹവും ഇന്ദിരാഗാന്ധി ചെയ്തിട്ടുണ്ട്. അടിയന്തരാവസ്ഥ കൊണ്ടുവന്നപ്പോള്‍ എത്രയായിരം ആളുകളാണ് മരിച്ചതെന്ന് ഒരു കണക്കുമില്ല. അതൊക്കെ പറഞ്ഞാലല്ലേ ചരിത്രം ചരിത്രമാകുകയുള്ളൂ എന്നും മണി പറഞ്ഞു.
‘മരിച്ചു കഴിയുമ്ബോള്‍ എം.എം.മണി ദൈവമായിരുന്നെന്നൊന്നും ആരും പറയേണ്ട. എന്തെങ്കിലും നല്ലകാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അതു പറഞ്ഞാല്‍ നന്ദി. ഞാന്‍ മോശമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതു പറഞ്ഞോളൂ’ മണി കൂട്ടിച്ചേര്‍ത്തു.