കര്‍ണാടകയില്‍ പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിജയം ഉറപ്പിക്കാനുള്ള അവസാന തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍
കര്‍ണാടകയില്‍ പ്രചാരണം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിജയം ഉറപ്പിക്കാനുള്ള അവസാന തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
കോണ്‍ഗ്രസ് പ്രചാരണത്തില്‍ മുന്നേറിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയിലൂടെ മേല്‍ക്കൈ നേടാനാണ് ബിജെപിയുടെ ശ്രമം. അഴിമതി മുതല്‍ വര്‍ഗീയത വരെ നിരവധി വിഷയങ്ങളാണ് ബിജെപിയും കോണ്‍ഗ്രസും അവസാനഘട്ടത്തില്‍ ആയുധമാക്കുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചൂടുപിടിച്ച പ്രചാരണമാണ് കന്നട മണ്ണില്‍ നടക്കുന്നത്. ദേശീയ നേതാക്കളെ കൂടുതല്‍ സമയം പ്രചാരണത്തിന് ഇറക്കി വോട്ട് ഉറപ്പിക്കാനാണ് ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദി നാളെയും മറ്റന്നാളും ബംഗളൂരു നഗരത്തില്‍ മരത്തോണ് റോഡ് ഷോ സംഘടിപ്പിക്കും. ആദ്യ ദിവസം 10 കിലോമീറ്ററും രണ്ടാം ദിവസം 26 കിലോമീറ്ററുമാണ് മോദിയുടെ റോഡ് ഷോ.