ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തില്‍ എത്തുന്നു. ഏപ്രില്‍ 15 നാണ് നരേന്ദ്ര മോദി കേരളത്തില്‍ എത്തുക.
ഏപ്രില്‍ 15ന് കേരളത്തില്‍ എത്തുന്ന നരേന്ദ്ര മോദി തിരുവനന്തപുരം കാട്ടാക്കടയിലെ ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടില്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കും.
കേന്ദ്ര മന്ത്രിമാരായ രണ്ടുപേർ മത്സര രംഗത്ത് നില്‍ക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തെയും ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തെയും കേന്ദ്രീകരിച്ചു കൊണ്ട് നടക്കുന്ന പൊതു സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പ്രധാന മന്ത്രിയുടെ സന്ദർശനം വലിയ രീതിയില്‍ വോട്ടർമാരെ സ്വാധീനിക്കാൻ സഹായിക്കും എന്നാണ് ബിജെപി വിലയിരുത്തുന്നത്. എൻ ഡി എ പോത്തൻകോട് സംഘടിപ്പിക്കുന്ന കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർന്റെയും വിമുരളീധരന്റെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പൊതു സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും എന്നാണ് ലഭ്യമാകുന്ന വിവരം.
ഏപ്രില്‍ 26നാണ് കേരളത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 7 ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ടത്തിലാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞദിവസം ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബിജെപി തങ്ങളുടെ പത്താം സ്ഥാനാർത്ഥി പട്ടികയും പുറത്തുവിട്ടിരുന്നു.