ന്യൂഡല്‍ഹി|പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നാം തവണയാണ് മോദി വാരാണസിയില്‍ മത്സരിക്കുന്നത്.
കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
2014ലും 2019ലും മോദിക്ക് ഗംഭീരവിജയമാണ് വാരാണസി നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് അജയ് റായിയാണ് വാരണാസിയില്‍ മോദിയുടെ എതിരാളി.നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് മുന്നോടിയായി ഇന്നലെ നരേന്ദ്രമോദി വാരാണസിയില്‍ റോഡ് ഷോ നടത്തിയിരുന്നു. ജൂണ്‍ ഒന്നിനാണ് വരാണസിയില്‍ വോട്ടെടുപ്പ് നടക്കുക.