ധ്യാനം പൂര്‍ത്തിയായി; കന്യാകുമാരിയില്‍ നിന്നും പ്രധാനമന്ത്രി മടങ്ങി

June 2, 2024
56
Views

45 മണിക്കൂർ നീണ്ട ധ്യാനം പൂർത്തിയാക്കി കന്യാകുമാരിയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. മെയ് 30 ന് കന്യാകുമാരിയില്‍ എത്തിയ പ്രധാനമന്ത്രി മടക്കയാത്രയില്‍ തിരുവള്ളുവർ പ്രതിമയില്‍ പുഷ്പാർച്ചന നടത്തുകയും ചെയ്തു.

നീണ്ട 45 മണിക്കൂർ നേരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദപ്പാറയില്‍ ധ്യാനനിരതനായത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് പ്രധാനമന്ത്രി മടക്കയാത്ര നടത്തുന്നത് എന്നതിനാല്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടങ്ങളില്‍ എല്ലാം തന്നെ ഒരുക്കിയിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രിയുടേത് നിശബ്ദ പ്രചാരണ ദിവസം വാർത്ത തലക്കെട്ടുകളില്‍ നിറയാനുള്ള നീക്കം ആണെന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപണം ഉന്നയിച്ചിരുന്നു.

അവസാന ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ ധ്യാനത്തിന് പോവുകയും ക്യാമറകളില്‍ പകർത്തി പ്രക്ഷേപണം ചെയ്തതിനെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികള്‍ കടുത്ത ഭാഷയില്‍ വിമർശിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനോട് വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ധ്യാനം റിപ്പോർട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ടി എം സി നേതാവ് മഹുവാ മൊയ്ത്ര മോദിയുടെ ധ്യാനത്തെ പരിഹസിക്കുന്ന കാർട്ടൂണ്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *