മോക്ക ചുഴലിക്കൊടുങ്കാറ്റ് വീശിയ ബംഗ്ലാദേശിലെ കോക്സ്ബസാര്‍ ജില്ലയിലും മ്യാന്‍മറിലെ
ധാക്ക: മോക്ക ചുഴലിക്കൊടുങ്കാറ്റ് വീശിയ ബംഗ്ലാദേശിലെ കോക്സ്ബസാര്‍ ജില്ലയിലും മ്യാന്‍മറിലെ രാഖൈന്‍ സംസ്ഥാനത്തും നൂറുകണക്കിന് ആളുകള്‍ മരിച്ചതായി സംശയം.
ആശയവിനിമയ സംവിധാനങ്ങള്‍ തകര്‍ന്നതുമൂലം കൃത്യമായ കണക്ക് ലഭ്യമല്ലെന്നാണു രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞത്.
മണിക്കൂറില്‍ 250 കിലോമീറ്റര്‍ വേഗത്തിലാണു ചുഴലിക്കാറ്റ് വീശിയത്. കനത്ത മഴയും മൂന്നരമീറ്റര്‍ ഉയരത്തിലുള്ള തിരമാലകളും താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി.
മ്യാന്‍മര്‍ ഭരിക്കുന്ന പട്ടാളഭരണകൂടം രാഖൈന്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇവിടുത്തെ രോഹിംഗ്യന്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം നാനൂറോളം പേര്‍ മരിച്ചിട്ടുണ്ട്.
2017ലെ പട്ടാളഭീകരതയെത്തുടര്‍ന്ന് രാഖൈനില്‍നിന്നു പലായനം ചെയ്ത രോഹിംഗ്യകള്‍ പാര്‍ക്കുന്ന ബംഗ്ലാദേശിലെ കോക്സ്ബസാറിലും വലിയ നാശമുണ്ടായി.