കാത്തിരിപ്പിനൊടുവില്‍ കാലവര്‍ഷം സംസ്ഥാനത്ത് എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.
തിരുവനന്തപുരം: കാത്തിരിപ്പിനൊടുവില്‍ കാലവര്‍ഷം സംസ്ഥാനത്ത് എത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഔദ്യോഗികമായി അറിയിച്ചു.
ഇത്തവണ ഒരാഴ്ച വൈകിയാണ് കാലവര്‍ഷം എത്തിയത്. അഞ്ച് വര്‍ഷത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം എത്താൻ ഇത്രയും വൈകുന്നത്. 2019ലും ജൂണ്‍ എട്ടിനാണ് കാലവര്‍ഷം എത്തിയത്.
കാലവര്‍ഷം എത്തിയതോടെ സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് പരക്കെ മഴ പെയ്യുമെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.
സംസ്ഥാനത്ത് ഒമ്ബത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചത്. ജൂണ്‍ ഒമ്ബതിന് 10 ജില്ലകളിലും 10ന് ആറ് ജില്ലകളിലും യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
നേരത്തെ ജൂണ്‍ നാലിന് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍, മൂന്ന് ദിവസം വൈകിയാണ് കാലവര്‍ഷം കേരളത്തില്‍ എത്തിയത് എത്തിയത്. സാധാരണഗതിയില്‍ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം എത്തേണ്ടത്. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലവര്‍ഷം എത്തുന്ന ദിവസത്തില്‍ വ്യത്യാസമുണ്ട്. കേരളത്തില്‍ ശരാശരി മഴ ലഭിക്കുന്നതിനുള്ള എല്ലാ അന്തരീക്ഷ ഘടകങ്ങളും അനകൂലമാണെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.