ന്യുഡല്‍ഹി: അഫ്ഗാനിസ്താനില്‍ കുടുങ്ങിപ്പോയ 78 പേരെ കൂടി എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കുന്നു. താജിക്കിസ്താനിെല ദുഷന്‍ബെയില്‍ നിന്നാണ് എയര്‍ ഇന്ത്യ 1956 വിമാനത്തില്‍ ഇവരെ ഡല്‍ഹിയിലേക്ക് കൊണ്ടുവരുന്നത്. സംഘത്തില്‍ 25 ഇന്ത്യന്‍ പൗരന്മാരുമുണ്ട്.
കാബൂള്‍ വിമാനത്താവളത്തിലുണ്ടായിരുന്നവരെ വ്യോമസേന വിമാനത്തില്‍ ഡല്‍ഹിയിലേക്ക് എത്തിക്കുന്നുണ്ട്. മലയാളി മിഷണറി സിസ്റ്റര്‍ തെരേസ് ക്രാസ്തയും സംഘത്തിലുണ്ടെന്നാണ് സൂചന.
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതില്‍ സഹകരിക്കാമെന്ന് ആറ് രാജ്യങ്ങള്‍ ഉറപ്പ് നല്‍കി. യു.എസ്, യു.കെ, യു.എ.ഇ, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി സഹകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. അഫ്ഗാനിസ്താനിലുള്ള ഇന്ത്യക്കാരെ അതാത് രാജ്യങ്ങളില്‍ എത്തിച്ച ശേഷം അവിടെ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് തീരുമാനം. ഇതോടെ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിലുള്ള സമ്മര്‍ദ്ദം കുറയ്ക്കാന്‍ കഴിയുമെന്നും നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാമെന്നുമാണ് ഇന്ത്യയുടെ പ്രതീക്ഷ.