കാല്‍സ്യം, അന്നജം, മാംസ്യം, വിറ്റാമിന്‍ എ, സി, ഇരുമ്ബ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങള്‍ നിറഞ്ഞതാണ് മുരിങ്ങ.
കാല്‍സ്യം, അന്നജം, മാംസ്യം, വിറ്റാമിന്‍ എ, സി, ഇരുമ്ബ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങള്‍ നിറഞ്ഞതാണ് മുരിങ്ങ. എന്നാല്‍, ചര്‍മ്മ സംരക്ഷണത്തിന്റെ കാര്യത്തിലും മുരിങ്ങ ഒട്ടും പിന്നിലല്ല.
മുരിങ്ങയുടെ മൂപ്പെത്തിയ വിത്തുകളില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണ ആഹാരമാക്കുന്നതും ചര്‍മ സംരക്ഷണത്തിനും ഒരു മികച്ച ഔഷധവുമാണ്.
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്ബുഷ്ടമായ മുരിങ്ങ എണ്ണ ഉപയോഗിച്ച് വരണ്ട ചര്‍മത്തില്‍ മസാജ് ചെയ്യുന്നത് ചര്‍മ്മത്തെ മൃദുലവും ഈര്‍പ്പമുള്ളതുമാക്കി മാറ്റുന്നു. നല്ലൊരു മോയ്‌സ്ച്യുറൈസറായ മുരിങ്ങ എണ്ണ ചര്‍മ്മത്തെ വേഗം ആഗിരണം ചെയ്ത് ഹൈഡ്രേറ്റ് ചെയ്ത് നിര്‍ത്താൻ സഹായിക്കുന്നു.
രാത്രി ഉറങ്ങുന്നതിനു മുൻപ് മുരിങ്ങ എണ്ണ മുഖത്ത് മസാജ് ചെയ്യാൻ നൈറ്റ് ക്രീമിന് പകരമായി ഉപയോഗിച്ചാല്‍ മൃദുവായ ചര്‍മം ലഭിക്കും. കൂടാതെ, ബോഡി ക്രീമായും ബോഡി ലോഷനായും മുരിങ്ങ എണ്ണ ഉപയോഗിക്കാവുന്നതാണ്. ആന്റി ഓക്‌സിഡന്റുകളാലും വിറ്റാമിന് ഇ-യാലും സമ്ബുഷ്ടമായ മുരിങ്ങ എണ്ണ മുഖത്ത് ചുളിവുകളും മറ്റും വരുന്നതിനെ തടയുന്നു.