വായ്പ വാങ്ങുന്ന സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം ഇന്റർനെറ്റിൽ; നിസഹായരായി സൈബർ വിഭാഗം

February 17, 2022
275
Views

ഓൺലൈൻ വായ്പകൾ വാങ്ങുന്ന സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ഇന്റർനെറ്റിൽ പ്രചരിപ്പിക്കുന്നതായി പരാതി. കൊച്ചി സ്വദേശിയുടെ ആദാർ കാർഡടക്കമാണ് പോൺ വെബ്സൈറ്റുകളിൽ പ്രചരിക്കുന്നത്. ഓൺലൈൻ വായ്പകൾക്കായി നൽകിയ രേഖകളാണ് പ്രചരിപ്പിച്ചിരുന്നത്. ഇതുവരെ 500 ലധികം പരാതികൾ ലഭിച്ചിട്ടും നടപടിയെടുക്കാൻ സൈബർ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. തട്ടിപ്പിന്റെ ഉറവിടം കണ്ടെത്താൻ സൈബർ വിഭാഗത്തിനായിട്ടില്ല. പരാതികൾ എഫ് ഐ ആറിൽ ഒതുങ്ങി.

തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യക്കാരെന്നാണ് പരാതിക്കാരോട് സൈബർ വിഭാഗം സ്ഥിരം നൽകുന്ന മറുപടി. ആർ ബി ഐയുടെ ചട്ടങ്ങൾ അനുസരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നാണ് സൈബർ വിഭാഗത്തിന്റെ നിഗമനം. എന്നാൽ സൈറ്റുകളുടെ ഉറവിടം കണ്ടെത്താനോ ഇതുനുപിന്നിൽ ആരാണെന്ന് കണ്ടെത്താനോ സൈബർ സംഘത്തിന് കഴിഞ്ഞിട്ടില്ല.കേരളത്തിൽ നിന്നുള്ള സ്ത്രീകളുടെ ചിത്രങ്ങളും കുടുംബ ചിത്രങ്ങളും വലിയ ഒരു മാർക്കറ്റിലേക്ക് എത്തുകയാണ്. ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ്. 5000 രൂപ കൊടുക്കുമ്പോൾ ഏകദേശം ഒരു ലക്ഷം രൂപയിൽ കൂടുതൽ ലാഭം ഉണ്ടാക്കാൻ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നവർക്ക് സാധിക്കുന്നുണ്ട്. ലോൺ ആവശ്യപ്പെടുന്ന ആപ്പുകളിലേക്ക് കടക്കുന്നവരുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും ശേഖരിച്ച് പോൺ സൈറ്റുകളിലേക്കും മറ്റ് ഡിജിറ്റൽ മാർക്കറ്റുകളിലേക്കും കൈമാറ്റം ചെയ്യപ്പെടുകയാണ് ഇതിലൂടെ. ഈ സൈറ്റുകളുടെയൊക്കെ ഉടമസ്ഥത ആരാണെന്നതിലേക്ക് ചെന്നെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. പല തരത്തിലുള്ള പരിമിതികളും ഈ കാര്യത്തിൽ സൈബർ സെൽ നേരിടുന്നുണ്ട്.

Article Categories:
Kerala · Latest News · Latest News · Technology

Leave a Reply

Your email address will not be published. Required fields are marked *