ലോകത്തെ ഏറ്റവും അപകടകരമായ നിലയിൽ സ്ഥിതി ചെയ്യുന്ന ഡാമുകളിൽ പ്രധാനപ്പെട്ട ഒന്ന് മുല്ലപ്പെരിയാർ അണക്കെട്ടാണെന്ന് നദികകളുടെ ആരോഗ്യകരമായ നിലനിൽപ്പിനും നദീതട സമൂഹങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന ഇന്റർനാഷൽ റിവേഴ്സ് സംഘടന
.ലിബിയയില്‍ ഭൂകമ്പത്തില്‍ അനേകം പേര് മരണമടഞ്ഞതിന്റെയും ഡാമുകള്‍ തകര്‍ന്നതിന്റെയും പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തിലും അപകടസാധ്യത വിവരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. ഇന്റര്‍നാഷണല്‍ റിവേഴ്സിന്റെ ഡയറക്ടര്‍മാരായ ജോഷ് ക്ളെമ്മും ഇസബെല്ല വിങ്ക്ലറും ചേര്‍ന്ന് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ അപകടസാധ്യതയുള്ള ഡാമുകളുടെ പട്ടികയില്‍ മുല്ലപ്പെരിയാറിനെയും ഉള്‍പ്പെടുത്തി.
ലേഖനത്തിൽ പേരെടുത്ത് പറഞ്ഞ് അപകടസാധ്യത സൂചിപ്പിച്ചിട്ടുള്ള ഏക അണക്കെട്ടും മുല്ലപ്പെരിയാറിന്റേതാണ്. ലിബിയയില്‍ ഭൂകമ്പത്തില്‍ രണ്ടു ഡാമുകള്‍ തകര്‍ന്നത് മരണമടഞ്ഞവരുടെ എണ്ണം കൂടാന്‍ കാരണമായിരുന്നു. ഈ സാഹചര്യത്തെ മൂന് നിര്‍ത്തി ലോകമെമ്പാടും സംഭവിക്കാനുള്ള സാധ്യതയില്‍ മുല്ലപ്പെരിയാര്‍ ഡാമിനെ ഏറ്റവും അപകട സാധ്യതയുള്ള ഡാമുകളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഏറ്റവും പഴക്കം ചെന്ന അണക്കെട്ടുകളില്‍ പലതും ഇന്ത്യയിലും ചൈനയിലുമാണെന്നും ഇവര്‍ പറയുന്നു. ലേഖനത്തില്‍ പേരെടുത്ത് സൂചിപ്പിച്ചിട്ടുള്ള ഏക അണക്കെട്ടും മുല്ലപ്പെരിയാറാണ്.ഒരു നൂറ്റാണ്ട് പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളതും ഭൂകമ്പസാധ്യതയുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്നതുമാണെന്ന് ലേഖനം പറയുന്നു.
നിര്‍മ്മാണ സമയത്തിന്റെ സാഹചര്യം അനുസരിച്ച് ബലപ്പെടുത്തിയവയാണ് ഈ ഡാമുകളെന്നും എന്നാല്‍ കാലാവസ്ഥാ വ്യതിയാനം മൂലം ഇവയ്ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.നൂറുവര്‍ഷം മുമ്പ് നൂറ്റാണ്ടില്‍ ഒരിക്കല്‍ എന്ന കണക്കിനായിരുന്നു പ്രളയവും വരള്‍ച്ചയും സംഭവിച്ചിരുന്നത്. എന്നാല്‍ അവയുടെ എണ്ണം ക്രമാനുഗതമായി കൂടിയതോടെ അണക്കെട്ടുകളുടെ കരുത്തും ദുര്ബ്ബലമാക്കിയിട്ടുണ്ടെന്നും അത് വലിയ അപകടസാധ്യതയാണെന്നും ലേഖകര്‍ നിരീക്ഷിക്കുന്നു. ലിബിയയില്‍ ഈ മാസം ആദ്യമുണ്ടായ ഭൂകമ്പത്തില്‍ 11,300 പേരാണ് മരണത്തിന് ഇരയായത്. 10,000 പേരെ കാണാതാകുകയും ചെയ്തു.1970 കളിലാണ് ലിബിയയില്‍ വാദി ഡെര്‍ന നദിയ്ക്ക് കുറുകെ അണക്കെട്ടുകള്‍ നിര്‍മ്മിച്ചത്. ഇന്ത്യയും ചൈനയും കഴിഞ്ഞാല്‍ ഏറ്റവും കുടുതല്‍ അണക്കെട്ടുകള്‍ അമേരിക്കയിലാണെന്നും അവിടുത്തെ ഡാമുകള്‍ക്ക് 65 വര്‍ഷം പഴക്കമുണ്ടെന്നും പറയുന്നു. അമേരിക്കയില്‍ 2,200 ഡാമുകളാണ് അപകടസാഹചര്യത്തിലുള്ളത്. 2017 ല്‍ കനത്തമഴയും വെള്ളപ്പൊക്കവും കാലിഫോര്‍ണിയയിലെ ഓറോവീല് അണക്കെട്ടിന് കേടുപാടുകള്‍ വരുത്തിയിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ഡാം 35 ലക്ഷം പേരെ ബാധിക്കുന്ന സ്ഥിതിയുണ്ടാകുമെന്നും പറഞ്ഞു.ലിബിയയിൽ സംഭവിച്ചതിന് സമാനമായ ദുരന്തങ്ങൾ ലോകമെമ്പാടും സംഭവിക്കാനുള്ള സാധ്യതയേറെയാണ്. ഏറ്റവും വലിയ അപകടം പതിയിരിക്കുന്നത് ഇന്ത്യയിലും ചൈനയിലുമാണ്. 20-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നിർമ്മിച്ച കാലഹരണപ്പെട്ട 28,000 വലിയ അണക്കെട്ടുകൾ ഇന്ത്യയിലും ചൈനയിലുമാണ് എന്നതാണ് അതിന് കാരണം.ഇന്ത്യയും ചൈനയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അണക്കെട്ട് യു എസ്സിലാണ്, അവിടുത്തെ ഡാമുകളുടെ ശരാശരി പ്രായം 65 വർഷമാണ്, ഏകദേശം 2,200 ഡാമുകൾ ഉയർന്ന അപകടസാധ്യതയിലാണ്. ലിബിയയിലെ ദാരുണമായ അണക്കെട്ട് ദുരന്തം ലോകമെമ്പാടുമുള്ള മറ്റ് അണക്കെട്ടുകൾക്കുള്ള മുന്നറിയിപ്പ് ആണ്. കാലപ്പഴക്കം ചെന്നതും കാലഹരണപ്പെട്ടതുമായ ഡാമുകളെ മൊത്തത്തിൽ ഇല്ലാതാക്കുകഎന്നതാണ് ഏറ്റവും നല്ല വഴി എന്ന് ഇരുവരും നിർദ്ദേശിക്കുന്നു.