പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കണം: എം.കെ. സ്റ്റാലിന്റെ ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ അഭ്യർഥനാപ്രവാഹം

October 25, 2021
382
Views

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതിനു പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ അഭ്യർഥനാപ്രവാഹം.

വെള്ളം എത്ര വേണേലും എടുത്തോളൂ ഡാം പുതുക്കി പണിയാൻ അനുവദിക്കണം, മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണം, പുതിയ അണക്കെട്ട് നിർമിക്കാൻ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് മലയാളികൾ മുന്നോട്ടുവെച്ചിട്ടുള്ളത്. #DecommissionMullapperiyaDam, #SaveKerala തുടങ്ങിയ ഹാഷ് ടാഗുകളും അഭ്യർഥനകൾക്കൊപ്പമുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മീഷൻ ചെയ്യണമെന്ന് ആവശ്യം ഇതിനോടകം തന്നെ വിവിധഭാഗങ്ങളിൽനിന്ന് ഉയർന്നിട്ടുണ്ട്. നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ഈ ആവശ്യം മുന്നോട്ടുവെച്ചിരുന്നു. സുർക്കി മിശ്രിതം ഉപയോഗിച്ച് നിർമിച്ച അണക്കെട്ടിന് ബലക്ഷയമുണ്ടെന്നും ജലനിരപ്പ് ഉയരുന്നത് തകർച്ചയ്ക്കു വഴിവെക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *