തിരക്കേറിയ മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി കമ്ബാര്‍ട്ട്മെന്റ് ഏര്‍പ്പെടുത്താൻ ഇന്ത്യൻ റെയില്‍വേ.
മുംബൈ: തിരക്കേറിയ മുംബൈയിലെ ലോക്കല്‍ ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി കമ്ബാര്‍ട്ട്മെന്റ് ഏര്‍പ്പെടുത്താൻ ഇന്ത്യൻ റെയില്‍വേ.
റിസര്‍വ് ചെയ്‌ത ലേഡീസ് കോച്ചുകളെപ്പോലെ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള കമ്ബാര്‍ട്ട്മെന്റുകള്‍ ഒരുക്കാനാണ് പദ്ധതി. 2022-ല്‍ സമര്‍പ്പിച്ച ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടിയായി, ലോക്കല്‍ ട്രെയിനുകളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേകമായി ഒരു കമ്ബാര്‍ട്ട്മെന്റ് നല്‍കുന്ന കാര്യം പരിഗണിക്കുന്നതായി ഇന്ത്യൻ റെയില്‍വേ അറിയിച്ചു.
കണക്കുകള്‍ അനുസരിച്ച്, മുംബൈയിലെ സബര്‍ബൻ ട്രെയിനുകളില്‍ പ്രതിദിനം ഏകദേശം 50,000 പ്രായമായ യാത്രക്കാര്‍ യാത്ര ചെയ്യുന്നുണ്ട്. പലര്‍ക്കും ഇരിക്കാൻ പോലും കഴിയാറില്ല. കാരണം കാരണം സെക്കൻഡ് ക്ലാസിലെ മുതിര്‍ന്നവര്‍ക്കായി നീക്കിവച്ചിരിക്കുന്നത് പരിമിതമായ 14 സീറ്റുകള്‍ മാത്രമാണ്.