കൊച്ചി: പനമ്ബള്ളി നഗറില്‍ നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.അമ്മ കുറ്റം സമ്മതിച്ചു.
പിന്നാലെ പെണ്‍കുട്ടി പീഡനത്തിനിരയായതായി വ്യക്തമാക്കി പൊലീസ്. ഇവർ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ശ്യാംസുന്ദർ പറഞ്ഞു. താൻ പീഡനത്തിനിരയായ കാര്യം വീട്ടുകാർ അറിഞ്ഞിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു.
മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടി ഗർഭിണിയായ കാര്യം അറിയില്ല. പ്രസവം നടന്നത് ഇന്ന് പുലർച്ചെ അഞ്ചുമണിക്കാണ്. പെണ്‍കുട്ടി തന്നെയാണ് കൃത്യം നടത്തിയത്. കുട്ടി ചാപിള്ള ആണോ എന്ന കാര്യം പോസ്റ്റുമോർട്ടത്തിനു ശേഷമേ അറിയാൻ സാധിക്കൂ. മാതാപിതാക്കള്‍ക്ക് കാര്യത്തില്‍ പങ്കില്ല. വീട്ടിലെ ബാത്റൂമിനുള്ളില്‍ തന്നെയായിരുന്നു പ്രസവം. അതിജീവതയ്ക്ക് വൈദ്യസഹായം ഏർപ്പെടുത്തും – കമ്മീഷണർ പറഞ്ഞു.