നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തിസ്ഗഢില്‍ ബിജെപി നേതാവ് കുത്തേറ്റ് മരിച്ചു.
കുശാല്‍നഗര്‍ | നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തിസ്ഗഢില്‍ ബിജെപി നേതാവ് കുത്തേറ്റ് മരിച്ചു. ബിജെപി നാരായണ്‍പൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് രത്തൻ ദുബെ ആണ് മരിച്ചത്.
മാവോയിസ്റ്റുകളാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.
കുശാല്‍ നഗര്‍ ഗ്രാമത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് രത്തൻ ദുബെക്ക് കുത്തേറ്റത്. മാവോയിസ്റ്റ് സംഘമാണ് ആക്രമണം നടത്തിയതെന്നാണ് കരുതുന്നത്. പ്രതികളെ പിടികൂടാൻ പോലീസ് ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഒക്‌ടോബര്‍ 20-ന് മൊഹ്‌ല-മാൻപൂര്‍-അംബാഗഡ് ചൗക്കി ജില്ലയിലെ സര്‍ഖേദ ഗ്രാമത്തില്‍ ബിജെപി പ്രവര്‍ത്തകൻ ബിര്‍ജു തരാമിൻ മാവോയിസ്റ്റുകളെന്ന് സംശയിക്കുന്നവരുടെ വെടിയേറ്റ് മരിച്ചിരുന്നു.
നവംബര്‍ 7 ന് വോട്ടെടുപ്പ് നടക്കുന്ന 20 നിയമസഭാ സീറ്റുകളില്‍ ഒന്നാണ് നാരായണ്‍പൂര്‍. 90 അംഗ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 17 നും വോട്ടെണ്ണല്‍ ഡിസംബര്‍ 3 നും നടക്കും.