നമ്മളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സാധിക്കുന്ന നിരവധി പോഷകങ്ങളാല്‍ സമ്ബന്നമാണ് മുതിര.
നമ്മളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ സാധിക്കുന്ന നിരവധി പോഷകങ്ങളാല്‍ സമ്ബന്നമാണ് മുതിര. മുതിര കഴിച്ചാല്‍ എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത് എന്ന് നോക്കാം.
അമിത വണ്ണത്താല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് കഴിക്കാന്‍ സാധിക്കുന്ന ഭക്ഷണമാണ് മുതിര. നിങ്ങള്‍ക്ക് ഒരു നേരം മുതിര മാത്രം ഭക്ഷണമായി ഉപയോഗിക്കാവുന്നതാണ്. ഇതില്‍ കലോറി വളരെ കുറവാണ്.
കൂടാതെ, ഇത് നമ്മളുടെ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ ലെവല്‍ കുറയ്‌ക്കാന്‍ സഹായിക്കുന്നുണ്ട്. അതോടൊപ്പം ശരീരത്തിന് ഗുണകരമാകുന്ന നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടാനും ഇത് സഹായിക്കുന്നുണ്ട്.
മാംസപേശികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന സസ്യ അധിഷ്ഠിത പ്രോട്ടീന്റെ ഉറവിടമാണ് മുതിര. മുതിരയില്‍ ഉയര്‍ന്ന ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ ദഹനത്തിന് ഏറെ സഹായകമാണ്.
മുതിരയില്‍ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നതിന് മുതിര സഹായിക്കുന്നുണ്ട്. ഇരുമ്ബിന്റെ അംശവും മുതിരയിലുണ്ട്. അതിനാല്‍ അനീമിയ പോലുള്ള രോഗങ്ങളില്‍ നിന്നും മുക്തയാകാൻ മുതിര കഴിക്കുന്നത് നല്ലതാണ്. കൂടാതെ മുതിരയില്‍ കാത്സ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുതിര ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്. ചര്‍മ്മത്തിലുണ്ടാകുന്ന ചൊറിച്ചില്‍, അണുബാധകള്‍ എന്നിവ കുറയ്‌ക്കാന്‍ ഏറ്റവും നല്ലതാണ് മുതിര.
ഇതില്‍ ആന്റിബാക്ടീരിയല്‍, ആന്റിമൈക്രോബയല്‍, ആന്റിഓക്‌സിഡന്റ് ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ്.
ആര്‍ത്തവകാലത്ത് സ്ത്രീകളില്‍ ഉണ്ടാകുന്ന അമിതമായിട്ടുള്ള രക്തസ്രാവം കുറയ്‌ക്കാന്‍ മുതിര കഴിക്കുന്നത് നല്ലതാണ്. ഇതിന് നമ്മളുടെ ശരീരത്തിലെ ഹിമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന അയേണ്‍ സാന്നിധ്യം മൂലമാണ് ഹിമോഗ്ലോബിന്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നത്.