നബിദിനം പ്രമാണിച്ച് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചതിന് പിന്നാലെ യു.എ.ഇയിലെ സ്വകാര്യ കമ്ബനി ജീവനക്കാര്‍ക്ക് പെയ്ഡ് അവധി പ്രഖ്യാപിച്ച് ഭരണകൂടം.
ദുബൈ: നബിദിനം പ്രമാണിച്ച് പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചതിന് പിന്നാലെ യു.എ.ഇയിലെ സ്വകാര്യ കമ്ബനി ജീവനക്കാര്‍ക്ക് പെയ്ഡ് അവധി പ്രഖ്യാപിച്ച് ഭരണകൂടം.
വെള്ളിയാഴ്ചക്കൊപ്പം ശനി, ഞായര്‍ ദിവസങ്ങള്‍ കൂടി ചേരുമ്ബോള്‍ ഫലത്തില്‍ ജീവനക്കാര്‍ക്ക് മൂന്നു ദിവസം അവധി ലഭിക്കും.
ഈ വര്‍ഷം ഈ രീതിയില്‍ മൂന്ന് അവധിദിനങ്ങള്‍ ഒരുമിച്ച് വരുന്ന അവസാനത്തെ വാരാദ്യ ദിനങ്ങളായിരിക്കും ഇത്. കഴിഞ്ഞ ഈദുല്‍ അദ്ഹ പ്രമാണിച്ച് ഏഴു ദിവസവും ഈദുല്‍ ഫിത്ര്‍ പ്രമാണിച്ച് ആറു ദിവസവും ജീവനക്കാര്‍ക്ക് അവധി ലഭിച്ചിരുന്നു.
അതേസമയം, ഷാര്‍ജയില്‍ നബിദിന അവധി 28ന് വ്യാഴാഴ്ചയാണ്. വെള്ളിയാഴ്ച എമിറേറ്റില്‍ വാരാന്ത്യ അവധി ആയതിനാലാണ് നബിദിന അവധി വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.
വെള്ളി, ശനി, ഞായര്‍ വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുടര്‍ച്ചയായ നാലു ദിവസം അവധി ലഭിക്കും. ഇനി തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുക.