ഖത്തറില്‍ നാവികര്‍ക്ക് വധശിക്ഷ; നരേന്ദ്രമോദി ഖത്തര്‍ അമീറുമായി സംസാരിക്കും

October 27, 2023
37
Views

ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ വിധിച്ച സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ ഇടപെടുമെന്ന് സൂചന.

ന്യൂദല്‍ഹി: ഖത്തറില്‍ ഇന്ത്യന്‍ നാവികര്‍ക്ക് വധശിക്ഷ വിധിച്ച സംഭവത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ ഇടപെടുമെന്ന് സൂചന.

പ്രധാനമന്ത്രി ഖത്തര്‍ അമീറുമായി സംസാരിക്കാന്‍ ആലോചനയുണ്ട്.

സങ്കീര്‍ണമായ വിഷയമാണെന്നും എല്ലാ വഴിയും തേടുമെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തടവിലുളള നാവികരെ കാണാന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

എട്ട് മുന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ക്ക് വധശിക്ഷ വിധിച്ചതില്‍ ഇന്ത്യ കഴിഞ്ഞ ദിവസം ഞെട്ടല്‍ രേഖപ്പെടുത്തിയിരുന്നു. നാവികരെ കാണാന്‍ ഈ മാസം ആദ്യം ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയെ ഖത്തര്‍ അധികൃതര്‍ അനുവദിച്ചിരുന്നു. ഇന്ത്യ ഇവര്‍ക്കായി അഭിഭാഷകനെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവരുടെ കുടുംബാംഗങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. എന്നാല്‍ എന്താണ് കുറ്റം എന്നതുള്‍പ്പടെയുള്ള വിശദാംശങ്ങള്‍ കുടുംബത്തിനും കിട്ടിയിട്ടില്ല.

ശിക്ഷ വിധിച്ച കോടതിക്ക് മുകളില്‍ രണ്ട് കോടതികള്‍ കൂടിയുണ്ട്. മേല്‍ കോടതിയില്‍ അപ്പീല്‍ നല്‍കും. ഖത്തറിലെ സൈനികര്‍ക്ക് പരിശീലനമടക്കം നല്‍കുന്ന കമ്ബനിയില്‍ ജീവനക്കാരായ എട്ട് പേര്‍ക്കുമെതിരെ ചാരപ്രവൃത്തിയുള്‍പ്പെടെ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളതെന്നാണ് അറിയുന്നത്. ഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാണ് കുറ്റം. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടവരില്‍ ഒരാള്‍ മലയാളിയാണ്.

അതേസമയം, നാവികരുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വലിയ വീഴ്ച വന്നുവെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *