ശനിയാഴ്ച ആരംഭിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്.
പ്രസിഡന്റ് ജോ ബൈഡന് ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ സ്വകാര്യ അത്താഴവിരുന്ന് നല്‍കും.
ന്യൂഡല്‍ഹി: ശനിയാഴ്ച ആരംഭിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ന് രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ്.
പ്രസിഡന്റ് ജോ ബൈഡന് ഡല്‍ഹിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ സ്വകാര്യ അത്താഴവിരുന്ന് നല്‍കും.
ഇന്ത്യയിലേക്ക് പുറപ്പെട്ട പ്രസിഡന്റ് ബൈഡൻ ഡല്‍ഹിയില്‍ എത്തിയതിന് ശേഷം നേരെ പ്രധാനമന്ത്രി മോദിയുടെ വസതിയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം ഇരു നേതാക്കളും ഒരുമിച്ച് അത്താഴം കഴിക്കും. മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് ശേഷം ജോ ബൈഡന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്.
മോദിയും ബൈഡനും തങ്ങളുടെ ഉഭയകക്ഷി ചര്‍ച്ചയില്‍ ജെറ്റ് എൻജിൻ കരാറിലും സിവില്‍ ന്യൂക്ലിയര്‍ സാങ്കേതികവിദ്യയിലും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനെ ഉദ്ധരിച്ച് വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. ജെറ്റ് എൻജിനുകളുടെ തദ്ദേശീയ നിര്‍മ്മാണത്തിനുള്ള സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏപ്രിലില്‍ നടന്നിരുന്നു. പ്രധാനമന്ത്രി മോദി ഞായറാഴ്ച വരെ മൂന്ന് ദിവസങ്ങളിലായി 15 ലധികം ഉഭയകക്ഷി യോഗങ്ങള്‍ സംഘടിപ്പിക്കും.