പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ.
മോസ്കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിൻ. നരേന്ദ്രമോദി വളരെ ബുദ്ധിമാനാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യൻ മാദ്ധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സാമ്ബത്തിക ഭദ്രതയിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലും റഷ്യയും ഇന്ത്യയും തമ്മില്‍ കൂടുതല്‍ സഹകരണം ഉണ്ടാകുമെന്നും വ്ലാഡിമിര്‍ പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രി മോദിയുമായി വളരെ നല്ല രാഷ്ട്രീയ ബന്ധമാണ്. അദ്ദേഹം വളരെ ബുദ്ധിമാനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇന്ത്യ വികസനത്തില്‍ വളരെ മികച്ച മുന്നേറ്റം നടത്തുന്നു. വികസനത്തില്‍ പ്രവര്‍ത്തിക്കാനുള്ള ഇന്ത്യയുടെയും റഷ്യയുടെയും താല്‍പ്പര്യം നിറവേറ്റുന്നു. ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ന്യൂഡല്‍ഹി പ്രഖ്യാപനം അംഗീകരിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ന്യൂഡല്‍ഹി പ്രഖ്യാപനം നാഴികക്കല്ലാണെന്നും മോസ്കോ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഗ്ലോബല്‍ സൗത്തില്‍ നിന്ന് ജി20 രാജ്യങ്ങളെ ഏകീകരിക്കുന്നതില്‍ ഇന്ത്യൻ പ്രസിഡൻസിയുടെ സജീവ പങ്കിനെ പുടിൻ പ്രശംസിക്കുകയും ചെയ്തു. മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതില്‍ കൃത്യമായ നീക്കമാണ് നടത്തുന്നതെന്ന് കഴിഞ്ഞ മാസം പുടിൻ പറഞ്ഞിരുന്നു.
ആഭ്യന്തര നിര്‍മാണത്തില്‍ റഷ്യ പിന്നിലായിരുന്നു എന്നും ഈ കാര്യത്തില്‍ റഷ്യയുടെ പല പങ്കാളികളെയും അനുകരിക്കണമെന്ന് കരുതുന്നതായും പുടിൻ പറഞ്ഞു. ഇതിന് ഉദാഹരണമാണ് ഇന്ത്യയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാനമന്ത്രി മോദി ശരിയായ കാര്യമാണ് ചെയ്യുന്നതെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.