വൊയേജര്‍ 2 ബഹിരാകാശ പേടകത്തിലെ ആന്റിനയുടെ ക്രമീകരണം തെറ്റിയതിനാല്‍ ആശയവിനിമയ ബുദ്ധിമുട്ട് നേരിടുന്നതായി നാസ.
ന്യൂയോര്‍ക്: വൊയേജര്‍ 2 ബഹിരാകാശ പേടകത്തിലെ ആന്റിനയുടെ ക്രമീകരണം തെറ്റിയതിനാല്‍ ആശയവിനിമയ ബുദ്ധിമുട്ട് നേരിടുന്നതായി നാസ.
പേടകത്തിന് കമാൻഡുകള്‍ സ്വീകരിക്കാനോ ഭൂമിയിലേക്ക് ഡാറ്റ കൈമാറാനോ കഴിയുന്നില്ല.
അതേസമയം, ഒക്ടോബറിലെ അടുത്ത ദിശ പുനഃക്രമീകരണത്തില്‍ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ഓരോ വര്‍ഷവും ഒന്നിലധികം തവണ ദിശ പുനഃക്രമീകരിക്കാറുണ്ട്.
വ്യാഴം, യുറാനസ്, നെപ്റ്റിയൂണ്‍ എന്നീ ഗ്രഹങ്ങളെക്കുറിച്ചറിയാനാണ് 1997 ആഗസ്റ്റ് 20ന് വൊയേജര്‍ 2 പേടകം വിക്ഷേപിച്ചത്. പേടകം നിലവില്‍ ഭൂമിയില്‍ നിന്ന് 2000 കോടി കിലോമീറ്ററിലധികം അകലെയാണ്.