നിര്‍മാതാവും പാചകവിദഗ്ധനുമായ നൗഷാദ് ഗുരുതരാവസ്ഥയില്‍

August 26, 2021
441
Views

തിരുവനന്തപുരം: ചലച്ചിത്ര നിർമാതാവും പാചകവിദഗ്ധനുമായ നൗഷാദ് ഗുരതരാവസ്ഥയിൽ. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നിർമാതാവുമായ നൗഷാദ്ആലത്തൂരാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. രണ്ടാഴ്ച മുൻപ് നൗഷാദിന്റെ ഭാര്യ മരിച്ചു.

നൗഷാദ് ആലത്തൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

എന്റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്.

കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടർ, ലയൺ, പയ്യൻസ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് നൗഷാദ്. ടെലിവിഷൻ ചാനലുകളിൽ പാചകവുമായി ബന്ധപ്പെട്ട പരിപാടികളിൽ അവതാരകനായെത്തിയിരുന്നു. തിരുവല്ലയിൽ ഹോട്ടലും കാറ്ററിങ് സർവീസും നടത്തി വരികയായിരുന്നു.

Article Categories:
Kerala · Latest News

Leave a Reply

Your email address will not be published. Required fields are marked *