പാഠ്യപദ്ധതിയില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങി എന്‍.സി.ഇ.ആര്‍.ടി

August 13, 2023
30
Views

പാഠപുസ്തക പരിഷ്കരണത്തിന് ഒരുങ്ങി എന്‍.സി.ഇ.ആര്‍.ടി. 3 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണത്തിന് 19 അംഗ സമിതിയെ നിയോഗിച്ചു.

ഡല്‍ഹി: പാഠപുസ്തക പരിഷ്കരണത്തിന് ഒരുങ്ങി എന്‍.സി.ഇ.ആര്‍.ടി. 3 മുതല്‍ 12 വരെ ക്ലാസുകളിലെ പാഠപുസ്തക പരിഷ്കരണത്തിന് 19 അംഗ സമിതിയെ നിയോഗിച്ചു.

ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച്‌ പാഠ്യക്രമം തയ്യാറാക്കുകയാണ് ലക്ഷ്യം.

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ പ്ലാനിങ് ആന്‍റ് അഡ്മിനിസ്ട്രേഷന്‍ ചാന്‍സലര്‍ എം.സി പന്ത് അധ്യക്ഷനായ സമിതിയില്‍ ഇൻഫോസിസ് ഫൗണ്ടേഷൻ ചെയര്‍പേഴ്‌സണ്‍ സുധാ മൂര്‍ത്തി, ആര്‍.എസ്.എസ് അനുബന്ധ സംഘടനയായ സംസ്കൃത ഭാരതിയുടെ സ്ഥാപക അംഗം ചാമു കൃഷ്ണശാസ്ത്രി, ഗായകന്‍ ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്.

പാഠ്യപുസ്തകങ്ങളും മറ്റ് അധ്യാപന പഠന സാമഗ്രികളും തയ്യാറാക്കുകയാണ് കമ്മിറ്റിയുടെ ചുമതല. 2005ലെ ദേശീയ പാഠ്യപദ്ധതിയെ അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *