ന്യൂഡെൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഒരു വിഭാഗം വിദ്യാര്‍ത്ഥികൾ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.
കൊറോണ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. 16 ലക്ഷം വിദ്യാര്‍ത്ഥികൾ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ത്ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റിവെക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഇതോടൊപ്പം മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ 27 ശതമാനം ഒബിസി സംവരണവും, പത്ത് ശതമാനം സാമ്പത്തിക സംവരണവും ഉറപ്പാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.