ഭർത്താവ് വിദേശത്തായിരുന്നപ്പോൾ ഫ്ലാറ്റിലെ നിത്യസന്ദർശകരായിരുന്നത് നിരവധി പുരുഷന്മാർ; കാമുകന്റെ ക്രൂര മർദ്ദനവും ലഹരി

January 9, 2022
444
Views

കോട്ടയം: അടിപൊളി ജീവിതം ഇഷ്ടപ്പെട്ടിരുന്ന നീതു എല്ലാ അർത്ഥത്തിലും കലിപ്പന്റെ കാന്താരി ആയിരുന്നു എന്നാണ് കൊച്ചിയിലെ അയൽക്കാർ പറയുന്നത്. കളമശേരിയിൽ 2020 ഡിസംബർ വരെ താമസിച്ചിരുന്ന ഫ്ലാറ്റിലും പിന്നീട് കളമശേരി മൂലേപ്പാടത്ത് താമസിച്ച വാടക വീട്ടിലും പാതിരാത്രിയോളം നീളുന്ന പാട്ടും ഡാൻസുമായിരുന്നു നീതു രാജിന്റെ ഹോബി. ലഹരി ഉപയോ​ഗിച്ച ശേഷം ക്രൂരമായി മർദ്ദിക്കുന്ന കാമുകനും നീതുവിന് മറ്റൊരു ലഹരിയായി. ഈ ലഹരികൾ നഷ്ടപ്പെടാതിരിക്കാനാണ് പിഞ്ചുകുഞ്ഞിനെ തട്ടിയെടുക്കുക എന്ന ക്രൂരതയിലേക്ക് യുവതിയെ നയിച്ചത്.

കളമശ്ശേരിയിലെ ഫ്ലാറ്റ് വിടേണ്ടി വന്നത് നീതുവിന്റെ വഴിവിട്ട ജീവിതം അയൽവാസികൾ ചോദ്യം ചെയ്തതോടെയാണ്. ഭർത്താവ് നാട്ടിൽ ഇല്ലാത്തപ്പോൾ തുടർച്ചയായി ആളുകൾ വരുന്നതും രാത്രി മുഴുവൻ ഉച്ചത്തിൽ പാട്ടു വച്ചു ഡാൻസും ബഹളവുമായതോടെ പരാതി ഉയർന്നു. സമീപവാസികൾ ഫ്ലാറ്റ് സുരക്ഷാ ജീവനക്കാരോടു പരാതിപ്പെട്ടതോടെ സംഗതി വാക്കുതർക്കത്തിലേയ്ക്ക് എത്തുകയും ഫ്ലാറ്റ് ഒഴിയുകയുമായിരുന്നു. പിന്നീട് കളമശേരി മൂലേപ്പാടത്ത് വീട് എടുത്തപ്പോഴും പറഞ്ഞതെല്ലാം നുണ തന്നെയായിരുന്നു.

ഭർത്താവ് വിദേശത്താണെന്നും കൂടെയുള്ളത് അദ്ദേഹത്തിന്റെ സഹോദരനാണ് എന്നുമായിരുന്നു പറഞ്ഞത്. ഭർത്താവിന്റെ പേരിൽ എടുത്ത വീടിന്റെ വാടക ഉൾപ്പെടെ നൽകിയിരുന്നതും ഇയാളായിരുന്നു. ഇൻഫോ പാർക്കിലെ ഐടി സ്ഥാപനവുമായി ബന്ധപ്പെട്ട് ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലാണ് നീതുവിനു ജോലിയെന്നായിരുന്നു ഇവിടെ പറഞ്ഞിരുന്നത്. ഇവിടെയും പാട്ടും ബഹളവും പതിവായിരുന്നെങ്കിലും നാട്ടുകാർ കാര്യമായി എതിർത്തിരുന്നില്ല.

ഐടി കമ്പനിയിൽ ജോലി ചെയ്യുന്നവരുടെ സമ്മർദം കുറയ്ക്കാനുള്ള മാർഗമെന്ന നിലയിൽ വിഷയം കാര്യമാക്കിയില്ലെന്ന് അടുത്ത വീട്ടുകാരിൽ ഒരാൾ പറഞ്ഞു. അതേസമയം സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടയാളാണ് നീതുവിന്റെ കൂടെ താമസിച്ചിരുന്ന ഇബ്രാഹിം ബാദുഷ എന്നാണ് പൊലീസ് പറയുന്നത്. ഭർത്താവ് സ്ഥലത്തില്ലാത്തപ്പോഴെല്ലാം ഇയാളാണ് നീതുവിനൊപ്പം വീട്ടിൽ താമസിച്ചിരുന്നത്. കാമുകനെ ഭർത്താവിന്റെ സഹോദരനെന്ന് മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയാണ് നീതു എറണാകുളത്ത് കഴിഞ്ഞിരുന്നത്. ഈ പ്രണയബന്ധം തകരാതിരിക്കാനാണ് കുഞ്ഞിനെ തട്ടിയെടുക്കാൻ ശ്രമിച്ചതെന്നും പൊലീസ് പറയുന്നു. കുഞ്ഞിനെ തട്ടിയെടുത്തതിൽ ഇയാൾക്കു പങ്കില്ലെങ്കിലും പണം തട്ടിയെടുത്തെന്നും കുഞ്ഞിനെ ഉപദ്രവിച്ചിരുന്നു എന്നുമുള്ള നീതുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്ത് ഇയാളെ അറസ്റ്റു ചെയ്തത്.

Article Categories:
Kerala · Latest News · Latest News

Leave a Reply

Your email address will not be published. Required fields are marked *