നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ഇനി പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം

August 16, 2023
44
Views

ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പേരിലുളള മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍.

ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ പേരിലുളള മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്ര സര്‍ക്കാര്‍. നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി (എന്‍എംഎംഎല്‍) ഇനി ‘പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി’ എന്ന് അറിയപ്പെടും.

77ാമത് സ്വാതന്ത്ര്യ ദിനമായ ചൊവ്വാഴ്ചയാണ് സ്ഥാപനത്തിന്റെ പേര് മാറ്റിയതായി ഔദ്യോഗികമായി പ്രഖ്യാപിച്ചതെന്ന് മ്യൂസിയം ചെയര്‍പേഴ്‌സണ്‍ നൃപേന്ദ്ര മിശ്ര പറഞ്ഞു.

ജൂണ്‍ പകുതിയോടെ നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നാക്കി മാറ്റാന്‍ തീരുമാനിച്ചത്. സൊസൈറ്റി വൈസ് പ്രസിഡന്റായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അദ്ധ്യക്ഷതയിലാണ് യോഗം ചേര്‍ന്നിരുന്നത്.

പുതിയ പേരില്‍ ഔദ്യോഗിക മുദ്ര പതിപ്പിക്കുന്നതിന് ചില ഭരണപരമായ നടപടിക്രമങ്ങള്‍ ആവശ്യമാണ്. പേര് മാറ്റുന്നതിന് കഴിഞ്ഞ ദിവസം അന്തിമ അനുമതി ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.പുനര്‍നാമകരണം പ്രാബല്യത്തില്‍ വരുന്നതിനുള്ള തീയതി ഓഗസ്റ്റ് 14 ആക്കാനാണ് എന്‍എംഎംഎല്‍ അധികൃതര്‍ നേരത്തെ തീരുമാനിച്ചിരുന്നത്.

Article Categories:
India · Latest News

Leave a Reply

Your email address will not be published. Required fields are marked *