കായല്‍പരപ്പില്‍ ആവേശത്തിന്‍റെ അലയൊലികള്‍ക്ക് ഇനി കാത്തിരിപ്പിന്‍റെ നാളുകള്‍. വള്ളംകളി പ്രേമികള്‍ കാത്തിരുന്ന ഈ വർഷത്തെ നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 10ന് നടക്കും.
70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയാണ് ഈ വർഷം നടക്കുന്നത്. മുൻവര്‍ഷങ്ങളിലേതുപോലെ തന്നെ ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച തന്നെയാണ് ഇത്തവണത്തെയും നെഹ്‌റു ട്രോഫി വള്ളംകളി
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളി നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി (എന്‍.ടി.ബി.ആര്‍.) എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. കൊവിഡ് കാരണം 2020 ലും 2021 ലും വള്ളംകളി നടന്നിരുന്നില്ല. പള്ളത്തുരുത്തി ബോട്ട് ക്ലബ് ആണ് കഴിഞ്ഞ ാല് വർഷമായി കപ്പുയര്‍ത്തയത്. 2018 മുതല്‍ 2023 വരെയുള്ള ചാംപ്യൻമാർ ഇവരാണ്.
2023ല്‍ 19 ചുണ്ടൻ വള്ളങ്ങള്‍) ഉള്‍പ്പെടെ 72 വള്ളങ്ങള്‍ ആണ് 69-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ പങ്കെടുത്തു.ഇരുട്ടുകുത്തി ബി ഗ്രേഡ്, ഇരുട്ടുകുത്തി എ ഗ്രേഡ്, വെപ്പ് എ, ബി ഗ്രേഡ്, ചുരുളൻ,
തെക്കനോടി തറ, തെക്കനോടി കെട്ട് വള്ളങ്ങള്‍ എന്നിങ്ങനെയായിരുന്നു വിഭാഗങ്ങള്‍. വിദേശികള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി മത്സരം കാണാനെത്തുന്നത്, 1952 ഡിസംബർ 27 ന് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് മത്സരം അരങ്ങേറിയത്. ചുണ്ടൻ വള്ളം കൂടാത . ഓടി, വെപ്പ്, ചുരുളൻ എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ വള്ളങ്ങളും മത്സരത്തിനിറങ്ങും.