നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അടുത്തയാഴ്ച നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നു.
ന്യൂഡല്‍ഹി| നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അടുത്തയാഴ്ച നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനൊരുങ്ങുന്നു.
അതിന്റെ ഭാഗമായി മധ്യപ്രദേശിലെ ഉജ്ജയിന്‍, ഇന്‍ഡോര്‍ എന്നിവിടങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അധികാരമേറ്റ പ്രധാനമന്ത്രി ദഹല്‍, നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം മെയ് 31 മുതല്‍ ജൂണ്‍ 3 വരെ ഇന്ത്യാ സന്ദര്‍ശനം ആരംഭിക്കും.
സന്ദര്‍ശന വേളയില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നേപ്പാള്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ ഉന്നതതല പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കും.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ മേഖലകള്‍ ചര്‍ച്ച ചെയ്യാന്‍ ദഹല്‍ മോദിയുമായി ചര്‍ച്ചകള്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കൂടാതെ മറ്റ് ഇന്ത്യന്‍ പ്രമുഖരും നേപ്പാള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കും.