സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് കൂട്ടാന്‍ നെറ്റ്ഫ്‌ലിക്‌സ്

October 10, 2023
42
Views

സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് കൂട്ടാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്.

സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകളുടെ നിരക്ക് കൂട്ടാന്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ്. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പേര്‍ട്ട്.

വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ കുത്തനെ കൂട്ടുന്നതായി റിപ്പോര്‍ട്ട് ചെയ്തത്.

യുഎസിലും കാനഡയിലുമാകും ആദ്യം നിരക്ക് കൂട്ടുക, ശേഷം ആഗോളതലത്തില്‍ വര്‍ധനയുണ്ടാകുമെന്നുമാണ് വിവരം.

ഇന്ത്യയില്‍ എങ്ങനെയായിരിക്കും നിരക്കെന്ന് പരാമര്‍ശിച്ചിട്ടില്ല. എങ്കിലും ആഗോളതലത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് നെറ്റ്ഫ്‌ലിക്‌സ് ലക്ഷ്യമിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് അവസാനമായി നെറ്റ്ഫ്‌ലിക്‌സ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചത്. ഒപ്പം നെറ്റ്ഫ്‌ലിക്‌സിന്റെ പാസ്!വേഡ് ഷെയറിങ് നിര്‍ത്തലാക്കുകയും ചെയ്തിരുന്നു.

Article Categories:
Entertainments · Latest News

Leave a Reply

Your email address will not be published. Required fields are marked *